Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡി.കെ....

ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണം പിൻവലിച്ച് സംസ്ഥാന സർക്കാർ

text_fields
bookmark_border
D.K Shivakumar
cancel
camera_alt

ഡി.​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രാ​യ സി.​ബി.​ഐ അ​ന്വേ​ഷ​ണം ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ധാ​ൻ സൗ​ധ​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ശി​വ​കു​മാ​റി​നെ​തി​രാ​യ കേ​സ് സി.​ബി.​ഐ​ക്ക് കൈ​മാ​റി​യ ക​ഴി​ഞ്ഞ ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ ന​ട​പ​ടി നി​യ​മ​പ്ര​കാ​ര​മാ​യി​രു​ന്നി​ല്ലെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ന്നി​ൽ യോ​ഗ​തീ​രു​മാ​നം വി​ശ​ദീ​ക​രി​ച്ച നി​യ​മ​മ​ന്ത്രി എ​ച്ച്.​കെ. പാ​ട്ടീ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ച​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നോ​ടും ഇ​പ്പോ​ഴ​ത്തെ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നോ​ടും ഉ​പ​ദേ​ശം തേ​ടി​യ​ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ന്നും പാ​ട്ടീ​ൽ പ​റ​ഞ്ഞു. വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 577 കേ​സു​ക​ൾ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ മ​റ്റൊ​രു കേ​സു​പോ​ലും സി.​ബി.​ഐ​ക്ക് വി​ട്ടി​ട്ടി​ല്ല. എ​ല്ലാ കേ​സും ലോ​ക്ക​ൽ പൊ​ലീ​സാ​ണ് അ​ന്വേ​ഷി​ച്ച​ത്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ശി​വ​കു​മാ​റി​നെ​തി​രാ​യ കേ​സ് മാ​ത്രം സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന് വി​ട്ട തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​ത്. കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ ബി.​ഇ​സ​ഡ്.

സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ സ​മാ​ന കേ​സ് നേ​രി​ട്ടി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ കേ​സ് ബി.​ജെ.​പി സ​ർ​ക്കാ​ർ ലോ​കാ​യു​ക്ത​ക്ക് വി​ടു​ക​യാ​ണു​ണ്ടാ​യ​ത്. ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ 2018 ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് 2019 സെ​പ്റ്റം​ബ​ർ 25ന് ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ബി.​എ​സ്. യെ​ദി​യൂ​ര​പ്പ സി.​ബി.​ഐ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. 2020 ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് സി.​ബി.​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ആ​ദാ​യ​നി​കു​തി വ​കു​പ്പും ശി​വ​കു​മാ​റി​നെ ല​ക്ഷ്യ​മി​ട്ട് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ത​നി​ക്കെ​തി​രാ​യ കേ​സി​ൽ സി.​ബി.​ഐ ന​ട​പ​ടി​ക്കെ​തി​രെ ശി​വ​കു​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ന​വം​ബ​ർ 29ന് ​പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBI investigationMetro NewsD.K. ShivakumarKarnataka State Government
News Summary - The state government withdrew the CBI investigation against D.K. Shivakumar
Next Story