പാരച്യൂട്ട് വിടരാതെ സൈനികൻ മരിച്ചു
text_fieldsമഞ്ജുനാഥ്
ബംഗളൂരു: പരിശീലനത്തിനിടെ പാരച്യൂട്ട് തുറക്കാതെ ഉയരത്തിൽനിന്ന് വീണു മരിച്ച ഹൊസനഗർ താലൂക്കിലെ ശങ്കൂർ ഗ്രാമത്തിലെ വ്യോമസേന ഉദ്യോഗസ്ഥൻ മഞ്ജുനാഥിന്റെ (36) മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു. ഇന്ത്യൻ വ്യോമസേനയിൽ ജൂനിയർ വാറന്റ് ഓഫിസറായി സേവനമനുഷ്ഠിക്കുകയായിരുന്നു മഞ്ജുനാഥ്. ഉത്തർപ്രദേശിലെ ആഗ്രയിലെ മാൽപൂരിലുള്ള പാരാട്രൂപ്പർ പരിശീലന സ്കൂളിൽ പരിശീലനത്തിനിടെ പാരച്യൂട്ട് തുറക്കാൻ കഴിയാതെ വന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ ശനിയാഴ്ചയാണ് മരണം സംഭവിച്ചത്.
മഞ്ജുനാഥ് ഉൾപ്പെടെ 12 സൈനികർ പാരച്യൂട്ട് വഴി വിമാനത്തിൽനിന്ന് ചാടി. 11 സൈനികർ സുരക്ഷിതമായി ഇറങ്ങി. എന്നാൽ, മഞ്ജുനാഥിനെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ പാരച്യൂട്ട് തുറക്കാതെ വീണതെന്ന് കണ്ടെത്തി. ആഗ്രയിലെ സുതേണ്ടി ഗ്രാമത്തിനടുത്തുള്ള വയലിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.
മറ്റ് ഉദ്യോഗസ്ഥർ ഉടൻതന്നെ മഞ്ജുനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ, ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു. ഹൊസനഗര താലൂക്ക് ഭരണകൂടം വഴി വിവരം മഞ്ജുനാഥിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. അസമിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥയാണ് മഞ്ജുനാഥിന്റെ ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

