ചാമരാജ നഗർ വെടിവെപ്പ്; കൊല്ലപ്പെട്ടവർ ഗ്രാമീണരല്ല, വേട്ടക്കാരെന്ന് മാലതി പ്രിയ
text_fieldsബംഗളൂരു: ചാമരാജ നഗർ വനമേഖലയിൽ ആഗസ്റ്റ് 15ന് പുലർച്ചെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വയം പ്രതിരോധത്തിനായാണ് വെടിയുതിർത്തതെന്ന് വനം ചീഫ് കൺസർവേറ്റർ ഡോ. മാലതി പ്രിയ പറഞ്ഞു. കൊല്ലപ്പെട്ട മരിയമംഗല സ്വദേശി ആന്‍റണി സ്വാമി (50), ജഗന്നാഥദോഡി സ്വദേശി ജോൺ റോസ് പീറ്റർ (42), ചാമരാജനഗർ ജില്ലയിലെ ലാർസദോഡി സ്വദേശി കുമാർ (33) എന്നിവർ വേട്ടക്കാരാണെന്നും ഗ്രാമീണരല്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഉദ്യോഗസ്ഥർ രണ്ട് പിസ്റ്റളുകൾ, വേട്ടമൃഗത്തിന്‍റെ മാംസം, ആയുധങ്ങൾ, മൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിച്ച മറ്റ് വസ്തുക്കൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
തെളിവുകളുടെ അടിസ്ഥാനത്തിൽ മരിച്ച മൂന്നുപേരും വേട്ടക്കാരാണെന്ന് തെളിയിക്കാൻ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മരിച്ചവർ കന്നുകാലികളെ അന്വേഷിക്കാൻ ഹോളെമുരദട്ടി വനത്തിലെക്ക് പ്രവേശിച്ചവരാണെന്ന അവകാശവാദങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. അന്വേഷണത്തില്‍ ഇതുവരെ പശുക്കളെയോ ശവശരീരങ്ങളോ കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ട മൂന്ന് പേര്‍ക്കെതിരെ മുമ്പ് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മഹിമ ദാസിനെതിരെ വനപ്രദേശങ്ങളിൽ അനധികൃത മത്സ്യബന്ധനം നടത്തിയതിന് കേസ് നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

