എസ്.ഡി.പി.ഐ കൗൺസിലർ ബി.ജെ.പിയിൽ ചേർന്ന് നഗരസഭ വൈസ് ചെയർമാനായി
text_fieldsഹരിനാക്ഷി,സരിത ശിവാനന്ദൻ ബി.ജെ.പി പതാക സ്വീകരിക്കുന്നു
മംഗളൂരു: ഉഡുപ്പി ജില്ലയിലെ കൗപ് നഗരസഭ ചെയർമാനായി ബി.ജെ.പിയുടെ ഹരിനാക്ഷി തെരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.പി.ഐയിൽനിന്ന് ബി.ജെ.പിയിലേക്ക് മാറിയ സരിത ശിവാനന്ദാണ് വൈസ് ചെയർമാൻ. ബി.ജെ.പി -12, കോൺഗ്രസ് -ഏഴ്, എസ്.ഡി.പി.ഐ -മൂന്ന്, ജെ.ഡി.എസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ചെയർമാൻ സ്ഥാനം പൊതുവിഭാഗം വനിതക്കും വൈസ് ചെയർമാൻ പദവി പട്ടികജാതി വനിതക്കും സംവരണം ചെയ്തിരുന്നു.ബി.ജെ.പിക്ക് പട്ടികജാതി വനിത കൗൺസിലർ ഇല്ല. ഈ സാഹചര്യത്തിലാണ് കൗൺസിലിൽ അംഗത്വമുള്ള കൗപ് മണ്ഡലം ബി.ജെ.പി എം.എൽ.എ ഗുർമെ സുരേഷ് ഷെട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തെ തുടർന്ന് എസ്.ഡി.പി.ഐ അംഗം ബി.ജെ.പിയിൽ ചേർന്നത്. രാവിലെ ബി.ജെ.പി പതാക സ്വീകരിച്ച അവർ ഉച്ച കഴിഞ്ഞ് വൈസ് ചെയർമാനുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

