Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗളൂരു മെട്രോയിൽ ഭിക്ഷ തേടുന്ന രംഗം വൈറൽ
text_fieldsbookmark_border
മെട്രോയിൽ ഭിക്ഷയെടുക്കുന്നതിന്റെ വിഡിയോ ദൃശ്യം
ബംഗളൂരു: നമ്മ മെട്രോയിൽ ഒരാൾ ഭിക്ഷയെടുക്കുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവത്തിൽ ബി.എം.ആർ.സി.എൽ അധികൃതർ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് കരുതുന്നതായും ദിവസവും സമയവും ഉറപ്പുവരുത്താൻ അന്വേഷണം നടക്കുകയാണെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.
ഭിക്ഷയെടുത്തയാൾ ഏതു സ്റ്റേഷനിൽനിന്നാണ് കയറിയതെന്നും സ്റ്റേഷനിൽ പ്രവേശിക്കുന്ന സമയത്ത് ഇയാൾ തൊപ്പി ധരിച്ചിരുന്നതായി കരുതുന്നില്ലെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് മെട്രോ ട്രെയിനിൽ ഭിക്ഷയെടുക്കുന്ന സംഭവം ആവർത്തിക്കുന്നത്.
Next Story

