പ്രവാചകനെ നിന്ദിച്ചില്ല; നാവുപിഴ സംഭവിച്ചു-യത്നാൽ എം.എൽ.എ
text_fieldsബസനഗൗഡ പാട്ടീൽ യത്നാൽ
ബംഗളൂരു: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് അപകീർത്തികരമായ പ്രസ്താവന നടത്തിയിട്ടില്ലെന്നും ഹുബ്ബള്ളിയിൽ നടന്ന രാമനവമി പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ നാവുപിഴ സംഭവിച്ചതാണെന്നും വിജയപുര എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാൻ മുഹമ്മദ് നബിയെക്കുറിച്ച് സംസാരിച്ചില്ല.
മുഹമ്മദ് അലി ജിന്നയെ പരാമർശിക്കാനാണ് ഉദ്ദേശിച്ചത്. പക്ഷേ, സംസാരവേഗത്തിൽ ഒരു തെറ്റ് സംഭവിച്ചു’- അദ്ദേഹം വ്യക്തമാക്കി. വിജയപുരയിൽ കോൺഗ്രസ് അംഗങ്ങൾ നടത്തിയ ഗുണ്ടായിസത്തിലും ഹഫ്ത (കൊള്ളപ്പലിശ) ഈടാക്കുന്നതിൽ പരാജയപ്പെട്ടതിലും നിരാശരായ അവർ പ്രവാചക നിന്ദ ഒഴികഴിവായി ഉപയോഗിച്ച് തനിക്കെതിരെ സംസാരിക്കുകയാണ്. ഹിന്ദുമതത്തിൽ മറ്റൊരു മതത്തെ അവഹേളിക്കുന്ന സംസ്കാരമില്ല. നമ്മുടെ ഗുരുക്കന്മാരും മുതിർന്നവരും അത് ഞങ്ങളെ പഠിപ്പിച്ചിട്ടില്ല -അദ്ദേഹം പറഞ്ഞു.
തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പ് ഉൾപ്പെട്ട മറ്റൊരു വിവാദത്തിന് മറുപടിയായി, പൊലീസ് ഈ വിഷയം അന്വേഷിക്കുന്നുണ്ടെന്നും ഇതിന് പിന്നിലുള്ളവരെ ഉടൻ പുറത്തുകൊണ്ടുവരുമെന്നും യത്നാൽ പറഞ്ഞു. ആർക്കും തന്നെ അവസാനിപ്പിക്കാൻ കഴിയില്ല. കർണാടകയിലെ ഹിന്ദുക്കൾ എന്നോടൊപ്പമുണ്ട്. ആരെങ്കിലും തന്നെ അവസാനിപ്പിക്കാൻ ശ്രമിച്ചാൽ, സംസ്ഥാനം മുഴുവൻ പ്രതിഷേധവുമായി എഴുന്നേൽക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.