‘ദേഹേച്ഛകളുടെ അതിപ്രസരണം മനുഷ്യരിൽ അക്രമസ്വഭാവം വളർത്തുന്നു’
text_fieldsബംഗളൂരു: ദേഹേച്ഛകളുടെ സമ്മർദങ്ങൾ മനുഷ്യന്റെ ജീവിതക്രമത്തെ താളംതെറ്റിക്കുകയും ഇച്ഛകളിലൂടെ വളർന്നുവരുന്ന അതിമോഹങ്ങൾ സഫലമാകാതാവുമ്പോഴാണ് മനുഷ്യൻ അക്രമാസക്തനാവുന്നതെന്നുംമലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. ഡബ്ൾ റോഡ് ശാഫി മസ്ജിദിൽ റമദാൻ പ്രഭാഷണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആത്മാവിനെ സംസ്കരിക്കുകയെന്നതാണ് ഇതിനു പരിഹാരം. സ്വന്തം ഇച്ഛകൾക്കെതിരെ പ്രവർത്തിക്കലാണ് ദൈവ സാമീപ്യം ലഭിക്കാനുള്ള മാർഗമെന്നും റമദാൻ വ്രതം മാനസികശുദ്ധിയും ശാരീരിക ശുദ്ധിയും നേടിത്തരുന്നെന്നും അദ്ദേഹം ഉണർത്തി. ഖത്തീബ് ശാഫി ഫൈസി ഇർഫാനി മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ടി.സി. സിറാജ് , സെക്രട്ടറി കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, വൈക്കിങ് മൂസ ഹാജി, സിറാജ് ഹുദവി, അശ്റഫ് മലയമ്മ, യൂനുസ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

