Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘കാലം പറക്കണ്’ നാടകം...

‘കാലം പറക്കണ്’ നാടകം അരങ്ങേറി

text_fields
bookmark_border
‘കാലം പറക്കണ്’ നാടകം അരങ്ങേറി
cancel
camera_alt

കാലം പറക്കണ് നാടകത്തില്‍നിന്ന്

ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സങ്കീർത്തനയുടെ കാലം പറക്കണ് എന്ന നാടകം ബംഗളൂരു യൂനിവേഴ്സിറ്റി കാമ്പസിനകത്തുള്ള ഡോക്ടർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഉത്തര നാടകത്തിലെ കേന്ദ്ര കഥാപാത്രമായ ജാനിയെ അവതരിപ്പിച്ചത്. സമകാലത്ത് വളരെ സാമൂഹ്യപ്രസക്തമായ വെർച്ചൽ ഓട്ടിസം എന്നതായിരുന്നു പ്രമേയം. നാടകത്തിലെ കലാകാരന്മാരെയും പിന്നണി പ്രവർത്തകരെയും കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് പ്രസിഡന്‍റ് അഡ്വക്കേറ്റ് പ്രമോദ് വരപ്രത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. പി പ്രദീപ്, സജിത് കുമാർ, എം.ജി. ജഗത്, ശിവദാസ്, എൻ.കെ. രാജേഷ്, ടി.ജെ. തോമസ്, എൻ.പി. പ്രവീൺ, ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stage playmetro newsdramasBengaluru
News Summary - The play 'Time flies' was staged
Next Story