നാഷനൽ സ്റ്റെം ചലഞ്ച് സമാപിച്ചു
text_fieldsനാഷനൽ സ്റ്റെം ചലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെ വിജയികൾക്ക് ബനശങ്കരിയിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സമ്മാനം കൈമാറുന്നു
ബംഗളൂരു: നാഷനൽ എജുക്കേഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച നാലാമത് നാഷനൽ സ്റ്റെം ചലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെ ബംഗളൂരുവിൽ നടന്നു. ബനശങ്കരി നാഷനൽ ഹിൽവ്യൂ പബ്ലിക് സ്കൂളിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ 27 ടീമുകൾ പങ്കെടുത്തു. വിജയികൾ (യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാർ): സയൻസ് ആൻഡ് മാത് സ് മോഡൽ- ദീപക് കുമാർ, സണ്ണി കുമാർ (ജംഷദ്പുർ ബേസിക് സ്കൂൾ), ജിഷാൻ ബൈദ്യ, ഫർഹാനുദ്ദീൻ (ബിഷ്ണുപുർ സർ രമേശ് ഇൻസ്റ്റിറ്റ്യൂട്ട്. ടെക് ആൻഡ് എൻജിനീയറിങ്- ദ്രുബ ജ്യോതി, ആദിത്യ മൊണ്ഡാൽ (കൊൽക്കത്ത), മരജു ഹർഷ, ശ്രീകർ സാവന്ത് (ഹൈദരാബാദ്). മാസ്റ്റർ മേക്കർ അവാർഡ് ദ്രുബജ്യോതി- ജിഷാൻ പെയ്ക് ടീം നേടി. നാഷനൽ സ്റ്റെം ടീച്ചേഴ്സ് അവാർഡിന് പുണെ സാവിത്രിബായ് ഫൂലെ മധ്യമിക് വിദ്യാലയയിലെ ദത്തോദ്രേയ രസ്കർ അർഹനായി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സമ്മാന വിതരണം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, പബ്ലിക് ഇൻസ്ട്രക്ഷൻ കമീഷണർ ബി.ബി. കാവേരി, എൻ.ഇ.എഫ് ട്രസ്റ്റി സെക്രട്ടറി ഐശ്വര്യ ഡി.കെ.എസ് ഹെഗ്ഡെ, ജവഹർലാൽ നെഹ്റു പ്ലാനറ്റേറിയം ഡയറക്ടർ ഡോ. ബി.ആർ ഗുരുപ്രസാദ്, സ്റ്റെം സി.ഇ.ഒ അശുതോഷ് പണ്ഡിറ്റ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

