നേപ്പാളി യുവാവിന്റെ കൊലപാതകം; എട്ടുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: നേപ്പാളി യുവാവിനെ കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ എട്ടുപേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബാഗൽകുണ്ഡെ ദൊഡ്ഡബിദറകല്ല് സ്വദേശികളായ ടി. ചന്ദ്രു (28), ജീവൻ (26), കാർത്തിക് (26), കിരൺ കുമാർ (25), മദൻ (24), മുനേഷ് (25), നിഖിൽ (27), സച്ചിൻ (30) എന്നിവരാണ് പിടിയിലായത്.
നവംബർ 13നാണ് കേസിന് ആസ്പദമായ സംഭവം. തുമകുരു റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തന്റെ സുഹൃത്തിനൊപ്പം ടാക്സി കാത്തിരിക്കുകയായിരുന്ന ബോറ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗുഡ്സ് ഓട്ടോയിലും രണ്ട് ബൈക്കുകളിലുമായെത്തിയ അക്രമിസംഘം ഇവരോട് പണം ആവശ്യപ്പെടുകയായിരുന്നു.
പണം നൽകാൻ ബോറ വിസമ്മതിച്ചതോടെ അക്രമികളിലൊരാൾ മരക്കഷണം ഉപയോഗിച്ച് തലക്കടിച്ചുവീഴ്ത്തി. തുടർന്ന് സംഘം 5200 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച് രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബോറ മരിച്ചത്. പ്രതികളിൽ രണ്ടുപേർ ഒളിവിലാണ്. അറസ്റ്റിലായ പ്രതികളിൽനിന്ന് 5,200 രൂപയും ഏഴ് മൊബൈൽ ഫോണുകളും ഗുഡ്സ് ഓട്ടോയും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

