നിയമം എല്ലാവരെയും പോലെ എം.എൽ.എമാർക്കും ബാധകം -സിദ്ധരാമയ്യ
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ മംഗളൂരു വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു. മുൻ മന്ത്രിമാരായ അഭയചന്ദ്ര ജയിൻ, ബി. രമാനാഥ റൈ എന്നിവർ സമീപം
മംഗളൂരു: നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മംഗളൂരു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബെൽത്തങ്ങാടി ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ച പൊലീസ് സ്റ്റേഷനിൽ നടത്തിയ ഗുണ്ടായിസം പരാമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. എം.എൽ.എക്ക് എതിരെ രണ്ട് കേസെടുത്തത് വലിയ അപരാധമായാണ് ചിലർ കാണുന്നത്. തനിക്കെതിരെ ജാമ്യമില്ലാ കേസ് ചുമത്തിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും തെരുവിൽ വെല്ലുവിളി നടത്തുകയും ചെയ്ത ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ച ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയും പൊലീസ് അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ബെൽത്തങ്ങാടി പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, അനുമതിയില്ലാതെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഭീഷണി മുഴക്കി എന്നീ കേസുകളിൽ പ്രതിയാണ് എം.എൽ.എ.

