ഖാദി മഹിമ പറഞ്ഞ് ഉത്സവം തുടങ്ങി
text_fieldsഖാദി ഉത്സവത്തിലെ മൺപാത്ര നിർമാണ സ്റ്റാളിലെ ദൃശ്യം
ബംഗളൂരു: ഒരു മാസം നീളുന്ന ഖാദി ഉത്സവം പാലസ് ഗ്രൗണ്ട്സിൽ തുടങ്ങി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനംചെയ്തു. പരമ്പരാഗത രൂപകൽപനയിൽനിന്ന് മാറി പുതിയ മുഖം സ്വീകരിച്ച ഖാദി തുണിത്തരങ്ങൾ നിലവിൽ വ്യാപകമായി ജനം ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവിധതരം ഖാദി ഉൽപന്നങ്ങളുടെയും ഗ്രാമീണ ഉൽപന്നങ്ങളുടെയും 250ലധികം സ്റ്റാളുകളാണുള്ളത്. സംസ്ഥാന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡാണ് മേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 26നാണ് സമാപിക്കുക. ഖാദി സാരികൾ, ഷർട്ടുകൾ, ബാഗുകൾ, മൺപാത്രങ്ങൾ, പെയിന്‍റിങ്ങുകൾ, ഗ്രാമങ്ങളിൽ ഉണ്ടാക്കിയ ഭക്ഷ്യസാധനങ്ങൾ, പ്രകൃതിസൗഹൃദ വീട്ടുപകരണങ്ങൾ തുടങ്ങിയ സാധനങ്ങളുടെ പ്രദർശനവും വിൽപനയുമാണ് നടക്കുന്നത്.
പാലസ് ഗ്രൗണ്ട്സിൽ തുടങ്ങിയ ഖാദി ഉത്സവത്തിൽനിന്ന്
50 രൂപ മുതൽ രണ്ടുലക്ഷം രൂപ വരെയുള്ള ഉൽപന്നങ്ങൾ ഉണ്ട്. സ്വാതന്ത്ര്യത്തിനും മുമ്പ് സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങൾ വരെ മേളയിൽ തങ്ങളുടെ ഉൽപന്നങ്ങളുമായി എത്തിയിട്ടുണ്ട്. ൈകത്തറി വസ്തുക്കളുമുണ്ട്. പാലസ് ഗ്രൗണ്ട്സിലെ ത്രിപുര വാസിനിയിൽ രാവിലെ പത്തുമുതൽ രാത്രി ഒമ്പതുമണി വരെയാണ് മേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

