വര്‍ണവിസ്മയമൊരുക്കി കേരള സമാജം ചിത്രരചനാ മത്സരം
text_fieldsബംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം വ്യത്യസ്തമായി.
കേരള സമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷിന്‍റെ അധ്യക്ഷതയില്‍ ചിത്രകാരന്‍ ഭാസ്കരൻ ആചാരി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന്‍, കൾച്ചറൽ സെക്രട്ടറി വി.എൽ. ജോസഫ്, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്‍റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി രാജഗോപാല്‍, മനു കെ.വി, ജേക്കബ് വർഗീസ്, ശ്രീജിത്ത്, സുജിത് ഭാസ്കരൻ, അനൂപ്, ജോർജ് തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ നാനൂറിലധികം കുട്ടികള്‍ പങ്കെടുത്തു. ആറു വയസ്സു വരെയുള്ള സബ് ജൂനിയര്‍ വിഭാഗത്തില്‍ പൂക്കളും പുഴകളും ചിത്ര രചനക്ക് വിഷയമാക്കി. 10 വയസ്സുവരെയുള്ളവര്‍ കാര്‍ട്ടൂണ്‍ കഥാപത്രങ്ങളെയും വീടും പരിസരവും കാന്‍വാസില്‍ പകര്‍ത്തി. 17 വയസ്സുവരെയുള്ള സീനിയര്‍ വിഭാഗക്കാര്‍ സീനറികളും പ്രകൃതി ഭംഗിയും കാന്‍വാസില്‍ പകര്‍ത്തി. ബംഗളൂരുവിലെ ചിത്രകാരന്മാരായ ഭാസ്കരന്‍ ആചാരി, രാംദാസ്, ഗിരീഷ് എന്നിവര്‍ വിധികര്‍ത്താക്കളായി.
വിജയികള്‍: സബ് ജൂനിയര്‍- 1. ഷഫീഖ് 2. ശിവ കാർത്തിക് അജയ് 3.മുഹമ്മദ് റഹാൻ.
പ്രോത്സാഹന സമ്മാനം: വേദശ്രീ, വിക്രം സായി ഹർഷ, അഫ്‌ഷ റയാൻ, രഹാവി, ധന്യ വി.കെ, രവികുമാർ.
ജൂനിയര്‍: 1. ശ്രയാങ്ക് 2. രുദ്ര പ്രശാന്ത് 3. പ്രിൻസ് സെൽവണ്ടർ. പ്രോത്സാഹന സമ്മാനം: വികാസ്, ആരവ്, ശലഖ കെ.എം, നുറാലി കൃഷ്ണ, മുഹമ്മദ് ആകിഫ്.
സീനിയര്‍: 1. നമൃത റാവു 2. തൃഷ 3. സമറീൻ സിറാജ്. പ്രോത്സാഹന സമ്മാനം: സഞ്ജന, സ്മിത ഷാജു, അദ്വൈജ് ജോയ്‌സ്, മിന്ഹാ പൗരത്തൊടിയിൽ, ചന്ദന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

