കർണാടക: കാറിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; ആറു പേർ കസ്റ്റഡിയിൽ
text_fieldsകാറിൽ മരിച്ചനിലയിൽ കണ്ടെത്തിയവർ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരിനടുത്ത ബെൽത്തങ്ങാടി സ്വദേശികളായ മൂന്ന് പേരുടെ ജഡങ്ങൾ വെള്ളിയാഴ്ച തുമകൂരുവിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു.
സ്വാമി എന്ന് അറിയപ്പെടുന്ന ആളും അഞ്ച് കൂട്ടാളികളുമാണ് കസ്റ്റഡിയിലുള്ളതെന്ന് തുമകുരു കോര പൊലീസ് അറിയിച്ചു. ബെൽത്തങ്ങാടി ടി.ബി ക്രോസ് റോഡിലെ ഓട്ടോ റിക്ഷ ഡ്രൈവർ കെ. ഷാഹുൽ (45), മഡ്ഡട്ക്കയിലെ സി. ഇസ്ഹാഖ്(56), ഷിർലാലുവിലെ എം. ഇംതിയാസ്(34) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തുമകുരു കുച്ചാംഗി തടാകത്തിലേക്ക് തള്ളിയിട്ട നിലയിലായിരുന്നു കെ.എ. 43 രജിസ്ട്രേഷനിലുള്ള കാർ. റഫീഖ് എന്നയാളുടെ പേരിലാണ് കാറിെൻറ രജിസ്ട്രേഷൻ.
നാട്ടുകാർ വിവരം നൽകിയതനുസരിച്ച് പൊലീസെത്തി കാർ കരയിലേക്ക് കയറ്റുകയായിരുന്നു. തുമകുരു ജില്ല പൊലീസ് സൂപ്രണ്ട് കെ.വി. അശോക്,എ.എസ്.പി മാരിയപ്പ, ഡിവൈ.എസ്.പി ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊലപാതക സൂചന ലഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

