Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹോ​ട്ട​ൽ...

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ കു​ത്തേ​റ്റു മ​രി​ച്ചു

text_fields
bookmark_border
ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ കു​ത്തേ​റ്റു മ​രി​ച്ചു
cancel

ബം​ഗ​ളൂ​രു: ജീ​വ​ൻ​ഭീ​മ ന​ഗ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​രു​കേ​ഷ്​ പാ​ള​യ​യി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ കു​ത്തേ​റ്റു മ​രി​ച്ചു. സി​റ്റാ​ഡെ​ൽ ഹോ​ട്ട​ലി​ലെ കാ​ഷ്യ​റാ​യ സു​ഭാ​ഷാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ആ​റോ​ടെ​യാ​ണ്​ സം​ഭ​വം. മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട്​ കു​ത്തി​​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മു​മ്പ്​ ഇ​തേ ഹോ​ട്ട​ലി​ൽ ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്ര​തി അ​ഭി​ഷേ​കി​നാ​യി പൊ​ലീ​സ്​ തി​ര​ച്ചി​ലാ​രം​ഭി​ച്ചു. രാ​വി​ലെ ഹോ​ട്ട​ലി​ലെ സോ​ഫ​യി​ൽ കി​ട​ന്നു​റ​ങ്ങ​വെ സു​ഭാ​ഷി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക കാ​ര​ണം വ്യ​ക്ത​മ​ല്ല. പൊ​ലീ​സ്​ സം​ഭ​വ സ്​​ഥ​ല​ത്തെ​ത്തു​​മ്പോ​ൾ സു​ഭാ​ഷ്​ ര​ക്തം വാ​ർ​ന്ന്​ മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ഹോ​ട്ട​ലി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ്ര​തി ന​ശി​പ്പി​ച്ചി​രു​ന്ന​താ​യി ബം​ഗ​ളൂ​രു ഈ​സ്​​റ്റ്​ ഡി.​സി.​പി ഭീ​മ​ശ​ങ്ക​ർ പ​റ​ഞ്ഞു. ക​വ​ർ​ച്ച ശ്ര​മ​മാ​ണെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. വൈ​കാ​തെ പ്ര​തി പി​ടി​യി​ലാ​വു​മെ​ന്നും ഡി.​സി.​പി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakacrime newshotel employee murder
News Summary - The hotel employee was stabbed to death
Next Story