സർക്കാർ രണ്ടാം വാർഷികത്തിൽ ലക്ഷം പട്ടയം വിതരണം ചെയ്യും
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്, രേഖകളില്ലാത്ത വാസസ്ഥലങ്ങൾ റവന്യൂ ഗ്രാമങ്ങളായി പ്രഖ്യാപിച്ച അർഹരായ ഗുണഭോക്താക്കൾക്ക് ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാൻ പദ്ധതിയിടുന്നുവെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച പറഞ്ഞു.
മേയ് 20ന് വിജയനഗര ജില്ലയിൽ പരിപാടി നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷം തികയുന്ന ചടങ്ങ് അനിശ്ചിതമായി നീട്ടിവെക്കാൻ വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഇപ്പോൾ, മന്ത്രി കൃഷ്ണ ബൈരേ ഗൗഡയുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പിൽനിന്ന് ലക്ഷം പേർക്ക് പട്ടയം നൽകാൻ തീരുമാനിച്ചു. അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

