ഡ്രൈവർമാരെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ
text_fieldsബംഗളൂരു: ടാക്സി ഡ്രൈവർമാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട എട്ടംഗ സംഘത്തെ ബംഗളൂരു പൊലീസ് പിടികൂടി. ഫെബ്രുവരി 18ന് ലൈംഗിക തൊഴിലാളിയായ സ്ത്രീ നഗരത്തിലെ രണ്ട് ഡ്രൈവർമാരെ ഓട്ടം വിളിച്ചിരുന്നു. സ്ത്രീയുടെ വീട്ടിലേക്കുള്ള വഴിയിൽ ബൈക്കിലെത്തിയ സംഘം ഇവരുടെ കാർ തടയുകയായിരുന്നു.
ഡ്രൈവർമാരുടെ പണവും ഫോൺ അടക്കമുള്ള സാധനങ്ങളും സ്ത്രീയടക്കമുള്ള സംഘം കവർന്നു. തുടർന്ന് കാർ ബന്നാർഘട്ട റോഡിലൂടെ ഓടിക്കുകയും ഡ്രൈവർമാരുടെ കുടുംബത്തോട് മോചനദ്രവ്യമായി അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ ഒരാൾ രക്ഷപ്പെട്ട് പൊലീസിൽ വിവരമറിയിച്ചു.
തുടർന്നാണ് സംഘം പിടിയിലായത്. മധു എന്ന പ്രിയ, തിരുമലേശ, ദൽബിർ സിങ് എന്ന ദീപു, മുകേഷ്, കെംപരാജു, മഞ്ജുനാഥ്, നവീൻ, ഭരത് എന്നിവരാണ് പിടിയിലായത്.

