വരുംകാലം മനുഷ്യരേക്കാൾ ബുദ്ധിയുള്ള റോബോട്ടുകളുടേത് -പ്രകാശ് ബാരെ
text_fieldsകേരള സമാജം ദൂരവാണിനഗറിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജൂബിലി സ്കൂൾ വാർഷികാഘോഷത്തിന് പ്രകാശ് ബാരെ
തിരിതെളിക്കുന്നു
ബംഗളൂരു: വരാൻ പോകുന്നത് മനുഷ്യരേക്കാൾ ബുദ്ധിയുള്ള റോബോട്ടുകളുടെ കാലമാണെന്നും ലോകത്തുള്ള കോർപറേറ്റുകൾ അത് ഉപയോഗപ്പെടുത്തിയായിരിക്കും ലോകം ഭരിക്കുകയെന്നും പ്രശസ്ത നടനും സാമൂഹിക പ്രവർത്തകനും വിവരസാങ്കേതിക വിദഗ്ധനുമായ പ്രകാശ് ബാരെ പറഞ്ഞു. ഇതിന്റെ ഭാഗമായി ലോകത്തെങ്ങും ഉയരുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾ സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരള സമാജം ദൂരവാണിനഗറിന്റെ വിദ്യാഭ്യാസസ്ഥാപനമായ ജൂബിലി സ്കൂളിന്റെ 42ാം വാർഷികാഘോഷമായ ‘ഹാർമണി 2024’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോലാർ എം.എൽ.എ കൊത്തൂർ ജി. മഞ്ജുനാഥ്, ഗവ. എജുക്കേഷൻ കോഓഡിനേറ്റർ കന്തരാജ് എന്നിവരും അതിഥികളായിരുന്നു.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, പ്രിൻസിപ്പൽ കല, അധ്യാപികമാരായ വിജയലക്ഷ്മി, കെ. ആൻ മറിന, കെ.സി. ഭാസ്കര, ലീന, ഹരിദാസൻ, ഹേമ, സുധ എന്നിവരും സംസാരിച്ചു. വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ട്രഷറർ എം.കെ. ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, ജോണി പി.സി. എന്നിവർ സമ്മാനദാനം നിർവഹിച്ചു. ‘നവരസം’ പേരിൽ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

