ആപ്പിന്റെ ആദ്യ പട്ടിക പുറത്തിറക്കി
text_fieldsനിയമസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർഥി
പട്ടിക വാർത്തസമ്മേളനത്തിൽ പുറത്തിറക്കുന്നു
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാർട്ടിയുടെ 80 പേർ അടങ്ങിയ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ഏഴുപേർ വനിതകളാണ്. മുൻ കർണാടക അഡ്മിനിസ്ട്രേറ്റിവ് സർവിസ് ഓഫിസർ കെ. മത്തായി, സുപ്രീംകോടതി അഭിഭാഷകനായ ബ്രിജേഷ് കലപ്പ എന്നിവർ പട്ടികയിലുണ്ട്. ഇരുവരും മുമ്പ് കോൺഗ്രസിലായിരുന്നു. മത്തായി കോൺഗ്രസിന്റെ മണ്ഡലമായ ശാന്തിനഗറിൽനിന്നും കലപ്പ ബി.ജെ.പിയുടെ ചിക്പേട്ടിൽനിന്നുമാണ് മത്സരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

