പ്രവാസി മലയാളി അസോസിയേഷൻ 12ാമത് വാർഷിക പൊതുയോഗം നടത്തി
text_fieldsപ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തില്‍ നടന്ന വാർഷിക പൊതുയോഗം
ബംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ 12ാമത് വാർഷിക പൊതുയോഗം ബേയ് ഗ്രിൽ ഹോട്ടലിൽ നടന്നു. പ്രസിഡന്റ് രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാഗേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സംഘടനയുടെ ഈ വർഷത്തെ പുതിയ അംഗങ്ങളുടെ നോർക്ക കാർഡ് ശേഖരിക്കുകയും നോർക്ക കാർഡിനുള്ള അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. ഏപ്രിൽ 26ന് നടത്തുന്ന മെഡിക്കൽ ക്യാമ്പിനെ കുറിച്ച് ചർച്ച നടത്തി. ഓണാഘോഷ കമ്മിറ്റി രൂപവത്കരിച്ചു.
ചെയർമാൻ ഡി.ആർ.കെ. പിള്ളൈ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡന്റ് ജസ്റ്റിൻ, സെക്രട്ടറി ബിജു സുന്ദർ, ഹൂഡി ബ്രാഞ്ച് പ്രസിഡന്റ് പ്രദീപ് കുമാർ, സെക്രട്ടറി ജിജോ മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ അരുൺ കുമാർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

