Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2023 2:42 AM GMT Updated On
date_range 27 May 2023 2:42 AM GMTശിവമൊഗ്ഗയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിൻ വേർപെട്ടു
text_fieldsbookmark_border
camera_alt
representation image
ബംഗളൂരു: ശിവമൊഗ്ഗക്ക് സമീപം ബിദാരെയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിൻ വേർപെട്ടു. തലഗുപ്പ -ബംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം.ട്രെയിൻ ശിവമൊഗ്ഗ റെയിൽവെ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടയുടൻ എൻജിൻ വേർപെടുകയായിരുന്നു.
യാത്രക്കാർ അൽപസമയത്തേക്ക് പരിഭ്രാന്തരായി. എൻജിനും ബോഗിയും തമ്മിൽ ഘടിപ്പിക്കുന്ന ക്ലിപ്പിങ് അയഞ്ഞതാണ് അപകടകാരണമെന്നാണ് നിഗമനം.റെയിൽവേ ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ച് ട്രെയിൻ ബംഗളൂരുവിലേക്ക് യാത്ര തുടർന്നു.
Next Story