ഈദ്ഗാഹ് മതിൽ പൊളിച്ചു നീക്കി
text_fieldsമതിൽ പൊളിച്ചനിലയിൽ
ബംഗളൂരു: മേൽപാലം നിർമാണത്തിന് വഴിയൊരുക്കുന്നതിനായി ഹുബ്ബള്ളിയിലെ കിറ്റൂർ ചെന്നമ്മ സർക്കിളിനടുത്തുള്ള ഈദ്ഗാഹ് മൈതാനത്തിന്റെ കോമ്പൗണ്ട് മതിൽ വെള്ളിയാഴ്ച അർധരാത്രി പൊളിച്ചു നീക്കി. ഹുബ്ബള്ളി അഞ്ജുമാൻ-ഇ-ഇസ് ലാമുമായി നേരത്തേയുണ്ടാക്കിയ ധാരണയനുസരിച്ചാണിത്. ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി. കെ.സി സർക്കിളിനടുത്തുള്ള മേൽപാല നിർമാണ ഭാഗമായി ഈദ്ഗാഹ് മൈതാനത്തിന്റെ ഒരു ഭാഗം ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് ഡിവിഷൻ അറിയിച്ചിരുന്നു.
ഈ വിവരം ഹുബ്ബള്ളി അഞ്ജുമാൻ-ഇ-ഇസ് ലാമുമായി ഔദ്യോഗികമായി പങ്കിട്ടു.ആവശ്യമായ എല്ലാ അനുമതികളും നേടിയ ശേഷം കനത്ത പൊലീസ് സുരക്ഷയിൽ പൊളിച്ചുമാറ്റുകയായിരുന്നു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഇരുമ്പ് ബാരിക്കേഡുകളും കോൺക്രീറ്റ് അടിത്തറയും നീക്കം ചെയ്തു. മൈതാന മധ്യത്തെ ഈദ്ഗാഹ് ഘടന ലോഹ ഷീറ്റുകൾ കൊണ്ട് മൂടിയിരുന്നു. സി. സർക്കിളിന് സമീപമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് രാത്രി പൊളിച്ചുമാറ്റിയതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

