പാർക്കുകളുടെ പ്രവർത്തന സമയം നീട്ടി പാർക്കുകളുടെ പ്രവർത്തന സമയം നീട്ടി
text_fieldsബംഗളൂരു: ബൃഹദ് ബംഗളൂരു മഹാനഗര പാലികെ പരിധിയിലെ എല്ലാ പാർക്കുകളുടെയും പ്രവർത്തന സമയം ദീർഘിപ്പിച്ചു. രാവിലെ അഞ്ചു മുതൽ രാത്രി 10 വരെയാണ് പുതുക്കിയ സമയക്രമം.
ചില പാർക്കുകൾ പകൽ സമയത്ത് അടച്ചിടുന്നത് ഒഴിവാക്കി. ബി.ബി.എം.പി പാർക്കുകൾ നേരത്തെ രാവിലെ അഞ്ചു മുതൽ രാവിലെ 10 വരെയും ഉച്ചക്ക് 1.30 മുതൽ രാത്രി എട്ടുവരെയുമാണ് പ്രവർത്തിച്ചിരുന്നത്. ചില പാർക്കുകൾ വൈകീട്ട് നാലിന് തുറന്ന് പ്രവർത്തിച്ചിരുന്നു. പൊതുവെ രാവിലെയും വൈകീട്ടും തുറക്കുന്ന പാർക്കുകൾ പ്രഭാത, സായാഹ്ന സവാരിക്കാരാണ് കൂടുതലായും പ്രയോജനപ്പെടുത്തിയിരുന്നത്. പകൽ സമയങ്ങളിൽ നഗരവാസികൾക്ക് വിശ്രമസമയം ചെലവഴിക്കാൻ പുതിയ സമയക്രമം ഉപയോഗപ്പെടും. പാർക്കുകളിൽ സി.സി.ടി.വി കാമറ നിരീക്ഷണം ഏർപ്പെടുത്തും.

