ധർമസ്ഥല കേസ് മൃതദേഹാവശിഷ്ടങ്ങൾ കൊണ്ടുപോയ ഡ്രൈവർമാരെ ചോദ്യം ചെയ്തു
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: ധർമസ്ഥല കൂട്ട സംസ്കാരം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി), മൃതദേഹങ്ങൾ സ്ഥലത്തുനിന്ന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ബെൽത്തങ്ങാടിയിലെ രണ്ട് ആംബുലൻസ് ഡ്രൈവർമാരെ ചോദ്യം ചെയ്തു. തിങ്കളാഴ്ച കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകാൻ നിർദേശിച്ചു.
20 വർഷമായി ആംബുലൻസ് ഡ്രൈവർമാരായി ജോലി ചെയ്യുന്ന ജലീൽ, ഹമീദ് എന്നീ രണ്ട് ഡ്രൈവർമാരെയാണ് എസ്.ഐ.ടിക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. മൃതദേഹങ്ങൾ എവിടെ നിന്ന്, ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോയത്, മറ്റ് വിശദാംശങ്ങൾ എന്നിവ ചോദിച്ചു.
നേത്രാവതി കുളിക്കടവിന് സമീപത്തുനിന്നാണ് മിക്ക മൃതദേഹങ്ങളും മാറ്റിയതെന്നും അതിൽ ആത്മഹത്യകൾ, ആകസ്മിക മുങ്ങിമരണങ്ങൾ, അവകാശപ്പെടാത്ത മൃതദേഹങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് അവർ മൊഴി നൽകിയിട്ടുണ്ട്. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകാൻ തയാറാണെന്നും അവർ കൂട്ടിച്ചേർത്തു.കേസുമായി ബന്ധപ്പെട്ട് ആറ് യൂട്യൂബർമാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂട്യൂബർ സന്തോഷിനെ ചോദ്യം ചെയ്തിരുന്നു.ചോദ്യം ചെയ്യൽ പൂർത്തിയാക്കിയിട്ടില്ലെന്ന് എസ്.ഐ.ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

