‘പറന്നുയരാനൊരു ചിറക്’നാടകം ശ്രദ്ധേയമായി
text_fieldsപ്രശസ്ത സിനിമ-നാടക നടി കമനീധരൻ, ബെൽമ മുൻ സെക്രട്ടറി രാജഗോപാൽ മുള്ളത്ത്, ബെൽമ ഫൈൻ ആർട്സ് സെക്രട്ടറി സംഘമേഷ്, ബെൽമ സെക്രട്ടറി ഉമേഷ് എന്നിവരെ കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഭാരവാഹികൾ ആദരിച്ചപ്പോൾ
ബംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ അഞ്ച് അവാർഡുകളടക്കം സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘പറന്നുയരാനൊരു ചിറക്’ബംഗളൂരുവില്‍ ബെൽമയുടെയും കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെയും നേതൃത്വത്തിൽ അരങ്ങേറി. നാടകാസ്വാദകരെക്കൊണ്ടു നിറഞ്ഞ ബെൽമ കലാക്ഷേത്രയിൽ അരങ്ങേറിയ നാടകം സംവിധാന മികവുകൊണ്ടും അഭിനേതാക്കളുടെ പ്രകടനംകൊണ്ടും ശ്രദ്ധേയമായി.
പ്രശസ്ത സിനിമ-നാടക നടി കമനീധരൻ, ബെൽമ മുൻ സെക്രട്ടറി രാജഗോപാൽ മുള്ളത്ത്, ബെൽമ ഫൈൻ ആർട്സ് സെക്രട്ടറി സംഘമേഷ്, ബെൽമ സെക്രട്ടറി ഉമേഷ് എന്നിവരെ ആദരിച്ചു. സമാജം പ്രസിഡന്‍റ് ആർ. മുരളീധർ, വൈസ് പ്രസിഡന്‍റ് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ, ട്രഷറർ ബിജു ജേക്കബ്, ജോയന്‍റ് സെക്രട്ടറിമാരായ സി.പി. മുരളി, വിശ്വനാഥൻ പിള്ള, എം. രാമചന്ദ്രൻ, എം. അശോക്, കെ.പി. അശോകൻ, കവിരാജ്, സുധാകരൻ, വി.കെ. വിജയൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

