ഗ്രാമീണരുടെ പേരിൽ വായ്പയെടുത്ത് ദമ്പതികൾ മുങ്ങി
text_fieldsയു. പ്രതാപ്, രത്നമ്മ
ബംഗളൂരു: തുമകുരുവിൽ ഗ്രാമവാസികളുടെ പേരുവിവരങ്ങൾ ഉപയോഗിച്ച് മൈക്രോഫിനാൻസ് കമ്പനികളിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ വായ്പ തട്ടിയെടുത്ത ശേഷം ദമ്പതികൾ ഒളിവിൽ പോയതായി പരാതി. മധുഗിരി താലൂക്കിലെ പുരവര ഹോബ്ലിയിലെ ദൊഡ്ഡഹോസഹള്ളിയിൽനിന്നുള്ള ദമ്പതികളാണ് മുങ്ങിയത്.
കുറ്റാരോപിതരായ യു. പ്രതാപ്, രത്നമ്മ എന്നിവർ നടത്തിയ തട്ടിപ്പ് 35ഓളം ഗ്രാമീണർക്ക് മൈക്രോഫിനാൻസ് കമ്പനികളിൽ നിന്ന് തിരിച്ചടവ് നോട്ടീസ് ലഭിക്കാൻ തുടങ്ങിയതോടെയാണ് പുറത്തായത്. നല്ല വിദ്യാഭ്യാസവും സമൂഹത്തിൽ വിശ്വാസ്യതയുമുള്ള ദമ്പതികൾ, സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് പറഞ്ഞ് കർഷക കുടുംബങ്ങളിൽനിന്നുള്ള 35 സ്ത്രീകളിൽനിന്ന് ആധാർ കാർഡുകൾ ശേഖരിക്കുകയായിരുന്നു.
ഗ്രാമത്തിൽനിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് 10ൽ അധികം മൈക്രോഫിനാൻസ് കമ്പനികളിൽനിന്ന് 50 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതി. ഗ്രാമവാസികളുടെ ആധാർ വിശദാംശങ്ങൾ ഉപയോഗിച്ച് പരമാവധി വായ്പത്തുക സുരക്ഷിതമാക്കാൻ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുമായുള്ള ബന്ധം പ്രയോജനപ്പെടുത്തി. ദമ്പതികൾക്കെതിരെ നടപടിയെടുക്കണമെന്നും വായ്പത്തുക തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമീണർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

