ബാലനെ ഫൂട്ട്റെസ്റ്റിൽ നിർത്തി ദമ്പതികളുടെ സ്കൂട്ടർ യാത്ര
text_fieldsകുട്ടിയെ ഫൂട്ട്റെസ്റ്റിൽ നിർത്തി ദമ്പതികൾ വാഹനമോടിക്കുന്നതിന്റെ ദൃശ്യം
ബംഗളൂരു: കുട്ടിയെ ഫൂട്ട്റെസ്റ്റിൽ നിർത്തി അപകടകരമായി വാഹനമോടിച്ച ദമ്പതികൾക്കെതിരെ പരാതി. വൈറ്റ്ഫീൽഡിൽ ഗ്രാഫൈറ്റ് ഇന്ത്യക്ക് സമീപമാണ് സംഭവം. മറ്റു യാത്രികർ ദൃശ്യങ്ങൾ പകർത്തി ബംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് എക്സിൽ പങ്കുവെക്കുകയായിരുന്നു.
വിഡിയോക്ക് താഴെ വൈറ്റ് ഫീൽഡ് ട്രാഫിക് പൊലീസിനെ മെൻഷൻ ചെയ്തുകൊണ്ടാണ് ബംഗളൂരു സിറ്റി ട്രാഫിക് പൊലീസ് പ്രതികരിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്ന് മറ്റു ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നില്ലെങ്കിലും മറ്റൊരു വ്യക്തി സംഭവത്തിൽ മഹാദേവപുര പൊലീസ് നടപടിയെടുത്തെന്ന് പറഞ്ഞുകൊണ്ട് വാഹനയുടമക്ക് ട്രാഫിക് പൊലീസ് ചലാൻ കൈമാറുന്നതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

