ബംഗളൂരുവിന്റെ ഉയർച്ചക്ക് മലയാളികളുടെ സംഭാവനകൾ വലുത് -മുഖ്യമന്ത്രി
text_fieldsസഞ്ജയ് നഗർ കലാകൈരളിയുടെ സിൽവർ ജൂബിലി ആഘോഷവും ഓണോത്സവവും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: മലയാളികൾ ലോകത്തെവിടെയുമുണ്ടെന്നും ബംഗളൂരുവിന്റെ ഉയർച്ചക്ക് മലയാളികളുടെ സംഭാവനകൾ വലുതാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ബാംഗ്ലൂർ മലയാളി സംഘടനയായ സഞ്ജയ് നഗർ കലാകൈരളിയുടെ സിൽവർ ജൂബിലി ആഘോഷവും ഓണോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലസ് ഗ്രൗണ്ടിലെ ഗ്രാൻഡ് കാസിലിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കേരള തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അതിഥിയായിരുന്നു.
മറുനാട്ടിൽ താമസിക്കുന്ന മലയാളികളുടെ ഓണം മാസങ്ങൾ നീളുമെന്നും പൈതൃകം മറക്കാത്തവരാണ് മലയാളികളെന്നും എല്ലാകാലവും അവർക്ക് ഓണമാണെന്നും അദ്ദേഹം പറഞ്ഞു. കവി മുരുകൻ കാട്ടാക്കട കവിതകൾ ചൊല്ലി, സദസ്സ് ഏറ്റുചൊല്ലിയത് വ്യത്യസ്ത അനുഭവമായി. നടൻ ജയറാം, നടി അനുശ്രീ, ഗായകൻ എംജി. ശ്രീകുമാർ, അഞ്ജു ബോബി ജോർജ്, ഹെബ്ബാൾ എം.എൽ.എ ഭൈരതി സുരേഷ്, മുൻ ഡെപ്യൂട്ടി മേയർ എം. ആനന്ദ് എന്നിവർ പങ്കെടുത്തു. രാവിലെ 9.30 മുതൽ കലാകൈരളി അംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. അച്യുതൻ കുട്ടി നായരുടെ നേതൃത്വത്തിലുള്ള ഓണസദ്യയും ഉണ്ടായിരുന്നു. എംജി ശ്രീകുമാർ ഷോ, അമ്മ ഓർക്കസ്ട്രയുടെ ഗാനമേള എന്നിവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

