കാവേരി; കർണാടകയുടെ താൽപര്യം സംരക്ഷിക്കുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടു -ആർ. അശോക
text_fieldsആർ. അശോക
ബംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടെന്ന് കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക.
ജലസംഭരണിയിൽ വെള്ളം കുറവാണ്. ബംഗളൂരുവിലെ ഒന്നര കോടി ജനങ്ങള്‍ക്ക് നാല് ദിവസത്തിലൊരിക്കലാണ് വെള്ളം വിതരണം ചെയ്യുന്നത്. തമിഴ്നാട്ടിൽ സര്‍ക്കാറിന് കോൺഗ്രസ് പിന്തുണ നല്കുന്നു. കോൺഗ്രസ് ഹൈകമാൻഡിനെ പ്രീതിപ്പെടുത്താൻ കാവേരി വെള്ളം തുറന്നുവിടുകയാണ്.
അടുത്ത പതിനഞ്ച് ദിവസത്തിനുള്ളിൽ കര്‍ണാടകയില്‍ മഴ പെയ്യുമെന്ന് ഉറപ്പില്ല. മന്ത്രിസഭാ രൂപവത്കരണത്തിനും സമരത്തിനും ഡൽഹിയിലേക്ക് പോകുന്നതിനുപകരം കാവേരി വിഷയത്തില്‍ അഭിഭാഷകരുമായി ചർച്ച നടത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പലതവണ താന്‍ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ ഇത് പരിഗണിച്ചില്ല. ജനങ്ങളുടെ ജീവിത പ്രശ്നമാണിത്. വിഷയത്തില്‍ ഉടൻ സർവകക്ഷി യോഗം വിളിച്ച് എന്തുകൊണ്ട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വിശദീകരിക്കണമെന്നും വിധിക്കെതിരെ ഉടൻ അപ്പീൽ നൽകിയില്ലെങ്കിൽ സര്‍ക്കാര്‍ തമിഴ്നാടുമായി ഒത്തുകളിക്കുകയാണെന്ന് അനുമാനിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാവേരി ജല നിയന്ത്രണ സമിതി (സി.ഡബ്ല്യു.ആര്.സി അടുത്ത 15 ദിവസത്തേക്ക് കർണാടക തമിഴ്നാടിന് പ്രതിദിനം 3500 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കണമെന്ന് ശിപാർശ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് നിരവധി കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

