Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആധുനിക മനുഷ്യന്‍റെ വെല്ലുവിളി സ്നേഹരാഹിത്യം- ഡോ. എൻ.എ. മുഹമ്മദ്

text_fields
bookmark_border
MMA
cancel
camera_alt

ഡബിൾ റോഡ് ശാഫി മസ്ജിദിൽ നടന്ന ഈദ് സൗഹൃദസംഗമത്തിൽ എം.എം.എ പ്രസിഡന്‍റ് ഡോ.എൻ.എ. മുഹമ്മദ് സംസാരിക്കുന്നു

ബംഗളൂരു: സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വേരുകൾ ആഴ്ന്നിറങ്ങുന്നിടത്ത് നിന്ന് വിദ്വേഷം അപ്രത്യക്ഷമാവുമെന്നും സ്നേഹത്തിന്‍റെ അഭാവമാണ് ആധുനിക മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്‍റ് ഡോ.എൻ.എ. മുഹമ്മദ് പറഞ്ഞു. ഡബിൾ റോഡ് ശാഫി മസ്ജിദിൽ നടന്ന ഈദ് സൗഹൃദസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ ലോകത്തോട് ഖുർആൻ മനുഷ്യത്വമാണ് സംസാരിക്കുന്നത്.

ഫലസ്തീനികൾ നേരിടുന്നത് സമാനതകളില്ലാത്ത മനുഷത്വരാഹിത്യവും കിരാതമായ പീഡനവുമാണെന്നും ഇതിനെതിരെ മനുഷ്യ മനസുകളുടെ ഐക്യപ്പെടലുകളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഖത്തീബ് സെയ്തു മുഹമ്മദ് നൂരി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, കെ.സി. അബ്ദുൽ ഖാദർ, സി.എച്ച്‌. ശഹീർ, കെ. ഹാരിസ്‌, വൈകിംഗ്‌ മൂസ, ബഷീർ റിവോളി തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The challenge of modern man is lack of love - Dr. NA Muhammad
Next Story