ബി.എം.ആർ.സി.എൽ പാത വിപുലീകരിക്കുന്നു
text_fieldsബംഗളൂരു: ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബി.എം.ആർ.സി.എൽ) 50 സ്റ്റേഷനുകളും 72 കിലോമീറ്റർ ഇടനാഴിയുമായി പാത വിപുലീകരിക്കുന്നു. ബന്നാർഘട്ടയിലെ കലെന അഗ്രഹാരയെ വൈറ്റ് ഫീൽഡിലെ കാടുഗോഡി ട്രീ പാർക്കുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാത.
ബന്നാർഘട്ട, ജിഗനി, അത്തിബലെ, സർജാപൂർ, ദൊമ്മസാന്ദ്ര സർക്കിൾ, വർത്തൂർകൊടി എന്നീ സ്റ്റേഷനുകൾ ഇതിൽപെടും. ഭൂഗർഭ പാതയും മേൽപ്പാതയും ഉണ്ടായിരിക്കും. ബംഗളൂരുവിലെ മെട്രോ സർവിസ് 467.69 കിലോമീറ്ററായി വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബി.എം.ആർ.സി.എല്ലിന്റെ മെട്രോ വിപുലീകരണ പദ്ധതിയുടെ ഭാഗമാണിത്.
ഡൽഹി ആസ്ഥാനമായ ഇൻട്രോ സോഫ്റ്റ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് പദ്ധതിയുടെ അലൈൻമെന്റ്, ഭൂമി ഏറ്റെടുക്കൽ, ചെലവ്, സ്റ്റേഷനുകളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം എന്നിവയടങ്ങിയ കരട് സാധ്യത റിപ്പോർട്ട് തയാറാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

