ഫാഷിസ്റ്റുകളുടെ അന്ത്യത്തിന് തുടക്കം -ബെന്നി ബഹനാൻ എം.പി
text_fieldsകർണാടക മലയാളി കോൺഗ്രസ് മഹാദേവപുര മണ്ഡലം തെരഞ്ഞെടുപ്പ് സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഭാരതത്തിന്റെ ചരിത്രവും പാരമ്പര്യവും സംസ്കാരവും മാറ്റിമറിക്കാൻ ശ്രമിക്കുന്ന, പാവപ്പെട്ടവന്റെ ജീവിതം ദുസ്സഹമാക്കിയ കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണത്തിന്റെ അന്ത്യം കർണാടകയിൽനിന്നു തുടങ്ങാൻ ബെന്നി ബഹനാൻ എം.പി ആഹ്വാനം ചെയ്തു. മഹാദേവപുര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി എച്ച്. നാഗേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടക മലയാളി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥി എച്ച്. നാഗേഷ് സംസാരിച്ചു. കർണാടക മലയാളി കോൺഗ്രസ് പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ അധ്യക്ഷത വഹിച്ചു. മുൻ ജില്ല പഞ്ചായത്തംഗം ശേഖർ എം.പി, മുൻ ജില്ല പഞ്ചായത്ത് ചെയർമാൻ കെ.എം. നാഗരാജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ടി.ബി. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സന്തോഷ്, കെ.എം.സി ഭാരവാഹികളായ ഡാനി ജോൺ, ജോമോൻ ജോർജ്, നന്ദകുമാർ കൂടത്തിൽ, രാജീവൻ കളരിക്കൽ തുടങ്ങിയവർ സംസാരിച്ചു.

