തനിമ സാംസ്കാരിക വേദി സംവാദം 31ന്
text_fieldsബംഗളൂരു: തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ മാഗസിൻ ലിസ്റ്റിക്കിൾ 2 പ്രകാശനവും ‘വായനയുടെ ഡിജിറ്റൽ യുഗം’ എന്ന വിഷയത്തിൽ സാഹിത്യ സംവാദവും ഞായറാഴ്ച വൈകീട്ട് 3.30ന് കൊത്തനൂർ താവൂൻ റസ്റ്റാറന്റ് ഹാളിൽ നടക്കും. ‘വായനയുടെ ഡിജിറ്റൽ യുഗം’ സാഹിത്യസംവാദത്തിൽ നോവലിസ്റ്റും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത് മുഖ്യപ്രഭാഷണം നിർവഹിക്കും.
ലിസ്റ്റിക്കിൾ- 2 ഓൺലൈൻ മാഗസിൻ പ്രകാശനം റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് സതീഷ് തോട്ടശ്ശരി എഴുത്തുകാരി ആനി വള്ളിക്കാപ്പനു നൽകി പ്രകാശനം ചെയ്യും. മീര നാരയണൻ, ബിലു സി. നാരായണൻ, ടി.എ. കലിസ്റ്റസ്, ശാന്തകുമാർ എലപ്പുള്ളി, ഡെന്നിസ് പോൾ, കെ.വി. ഖാലിദ്, സിന കെ.എസ് തുടങ്ങിയവർ പങ്കെടുക്കും. സംസ്കാരിക രംഗത്തെ പ്രമുഖർ സംവാദത്തിന്റെ ഭാഗമാകും. ഷമ്മാസ് ഓലിയത്ത്, ലൈബി മാത്യു എന്നിവർ നയിക്കുന്ന സംഗീതനിശയും അരങ്ങേറും. വിശദ വിവരങ്ങൾക്ക് +91 91488 20193 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

