സംസാരിക്കേണ്ടയിടങ്ങളിൽ മൗനമാവുമ്പോൾ മാനവികത നഷ്ടമാകുന്നു-സുസ്മേഷ് ചന്ത്രോത്ത്
text_fieldsതനിമ സാംസ്കാരികവേദി ബംഗളൂരു സംഘടിപ്പിച്ച സാഹിത്യ സംവാദത്തിൽ സാഹിത്യകാരൻ സുസ്മേഷ് ചന്ത്രോത്ത് മുഖ്യപ്രഭാഷണ നിർവഹിക്കുന്നു
ബംഗളൂരു: മനുഷ്യൻ മനുഷ്യന്റെ മനസ്സുകളെ തുറന്നിടുകയും വിശാലമായ ഒരു ലോകത്ത് കടക്കുകയും ചെയ്യുമ്പോഴാണ് മാനവികത സംഭവിക്കുന്നതെന്ന് നോവലിസ്റ്റും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത് അഭിപ്രായപ്പെട്ടു. തനിമ സാംസ്കാരികവേദി ബംഗളൂരു സംഘടിപ്പിച്ച ‘വായനയുടെ ഡിജിറ്റൽ യുഗം’ എന്ന സാഹിത്യ സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മൾ പൊളിറ്റിക്കലാകണമെന്നുണ്ടെങ്കിൽ നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെകുറിച്ച് ധാരണയും ബോധ്യവുമുണ്ടെങ്കിൽ വായനയുടെ താൽപര്യം മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാനവികതയെന്നുപറയുകയും സംസാരിക്കേണ്ട സന്ദർഭങ്ങൾ മറക്കുകയും ചെയ്യുമ്പോഴാണ് വാസ്തവത്തിൽ ഒറ്റപ്പെട്ട തുരുത്തുകളാകാൻ ശ്രമിക്കുന്നതായി പലപ്പോഴും കാണുന്നത്. മനുഷ്യനാകാൻ സഹായിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ തയാറുണ്ടെങ്കിൽ മാത്രമാണ് സാഹിത്യമെന്താണെന്ന് മനസ്സിലാവുകയുളളൂ.
സാഹിത്യമെന്നത് മനുഷ്യനെ മാലിന്യങ്ങളിൽനിന്ന് മുക്തമാക്കുന്ന ശുദ്ധജലം മാത്രമാണ്. ഡിജിറ്റൽ യുഗം വന്നപ്പോൾ സംശയത്തോടെയാണ് ആളുകൾ നോക്കിയിരുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വളർച്ച വളരെ സൂക്ഷ്മമായാണ് മുന്നോട്ടുപോകുന്നത്. അതൊരു വലിയ വിഷയമാണ്.
ലോകം നിരന്തരം ജാഗ്രതയോടെയോടെയുളള സമീപനമാണ് അക്കാര്യത്തിൽൽ സ്വീകരിച്ചു മുന്നോട്ട്പോകുന്നത്. വായന ഡിജിറ്റലോ, സാധാരണമോ നടക്കുന്നത് എന്നല്ല വായന നടക്കുന്നുണ്ടോ എന്നതിലാണ് കാര്യമെന്നും എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു.
തനിമ കലാ സാഹിത്യവേദി ബംഗളൂരു ചാപ്റ്റർ പുറത്തിറക്കിയ ലിസ്റ്റിക്കിൾ 2 ഓൺലൈൻ മാഗസിൻ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി എഴുത്തുകാരി ആനി വളളിക്കാപ്പനു നല്കി പ്രകാശനം നിര്‍വഹിച്ചു. പ്രമുഖ എഴുത്തുകാരിയും സോഷ്യൽ ഇൻഫ്ലുൻസറുമായ ആനിവളളിക്കാപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ മുഹമ്മദ് കുനിങ്ങാട് അധ്യക്ഷത വഹിച്ചു. തനിമ കലാസാഹിത്യ വേദി പ്രസിഡന്റ് ആസിഫ് മടിവാള, സതീഷ് തോട്ടശ്ശേരി,
മലയാളം മിഷൻ അക്കാദമിക് കോ ഓർഡിനേറ്റർ മീര നാരായണൻ, റൈറ്റേഴ്സ് ഫോറം സെക്രട്ടറി ശാന്തകുമാർ എലപ്പുളളി, കെ.വി. ഖാലിദ്, ദീപ ചന്ത്രോത്ത്, എ.എ.മജീദ്, ഷംലി എൻ., ഷാഹിന ഉമ്മർ, ഇസ്മായിൽ അറഫാത്ത്, ശശികുമാർ, ലൗന ജഹാൻ തുടങ്ങിയവർ സംസാരിച്ചു. തനിമ സെക്രട്ടറി തസ് ലിം പാലറ സ്വാഗതം പറഞ്ഞു. ജമീല മൂസ, ഷാഹിന ഉമ്മർ , സുഹാന, ഷഫീഖ് അജ്മൽ, റഫീഖ് ഹസൻ, സമീറ , നഫീസ, തുടങ്ങിയവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. അനീസ് സി.സി.ഒ, അഡ്വ.ബുഷ്റ വളപ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. ഷമ്മാസ് ഓലിയത്ത്, ലൈബി മാത്യു എന്നിവര്‍ നയിച്ച സംഗീത നിശയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

