മദ്ദൂരിൽ തലശ്ശേരി റസ്റ്റാറന്റ് തുറന്നു
text_fieldsമാണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ ആരംഭിച്ച തലശ്ശേരി റസ്റ്റാറന്റിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം മദ്ദൂർ എം.എൽ.എ
കെ.എം. ഉദയ നിര്‍വഹിക്കുന്നു
ബംഗളൂരു: പ്രമുഖ കേരള റസ്റ്റോറന്റ് ശൃംഖലയായ തലശ്ശേരി റസ്റ്ററന്റിന്റെ പുതിയ ശാഖ മാണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ ആരംഭിച്ചു. മദ്ദൂർ എം.എൽ.എ. കെ.എം. ഉദയ ഉദ്ഘാടനം നിർവഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് കൃഷ്ണരാജു, വൊക്കലിഗ സംഘ സംസ്ഥാന പ്രസിഡന്റ് എൽ. ശ്രീനിവാസ് എന്നിവർ വിശിഷ്ടാതിഥികളായി. മാനേജിങ് ഡയറക്ടർമാരായ പി.കെ. ഇസ്മായിൽ, യൂനുസ് കൊറുവാളി, പാർട്ണർ കെ.ടി. ജംഷാദ് എന്നിവര്‍ പങ്കെടുത്തു. ചന്നപ്പട്ടണ–മദ്ദൂർ ദേശീയപാതയിലാണ് പുതിയ റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. തലശ്ശേരി റസ്റ്ററന്റിന്റെ 27ാമത് ശാഖയാണിത്. തനത് രുചിയിൽ തലശ്ശേരി വിഭവങ്ങളോടൊപ്പം വിവിധതരം ഭക്ഷണങ്ങളും ഇവിടെ ലഭിക്കും. ബ്രാൻഡിങ്ങിൽ മാറ്റങ്ങൾ വരുത്തിയതിന് ശേഷം തുറക്കുന്ന ബ്രാഞ്ച് എന്ന പ്രത്യേകതയും ഇതിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

