ടി.എച്ച്. മുസ്തഫ രാഷ്ട്രീയത്തിലെ നിസ്വാർഥതയുടെ പര്യായം’
text_fieldsകർണാടക യു.ഡി.എഫ് സംഘടിപ്പിച്ച ടി.എച്ച്. മുസ്തഫ അനുസ്മരണ യോഗത്തിൽ ചെയർമാൻ
സത്യൻ പുത്തൂർ സംസാരിക്കുന്നു
ബംഗളൂരു: രാഷ്ട്രീയത്തിലെ നിസ്വാർഥതയുടെ പര്യായമായിരുന്നു അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.എച്ച്. മുസ്തഫയെന്നും ആരെയും മാറ്റിനിർത്തപ്പെടാതെ അണച്ചുകൂട്ടുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നും കർണാടക യു.ഡി.എഫ് സംഘടിപ്പിച്ച ടി.എച്ച്. മുസ്തഫ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ചെയർമാൻ സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു.
ബിനു തോമസ്, ടി.സി. സിറാജ്, മുഫ്ലിഹ് പത്തായപുരം, റഹീം ചാവശ്ശേരി, ഈസ ടി.ടി.കെ, എം.കെ. റസാഖ്, പി.എം. മുഹമ്മദ് മൗലവി, ടി.കെ.കെ. തങ്ങൾ സുബൈർ നാദാപുരം, സഅദ് മുക്കിൽ പീടിക, ടി.സി. ശബീർ, കെ. ഹമീദ്, ഡോ. നകുൽ എന്നിവർ സംസാരിച്ചു. ശംസുദ്ദീൻ കൂടാളി സ്വാഗതവും മെറ്റി കെ. ഗ്രേസ് നന്ദിയും പറഞ്ഞു.

