തീവ്രവാദ ഗൂഢാലോചന കേസ്; ബംഗളൂരുവിൽ എൻ.ഐ.എ പരിശോധന
text_fieldsബംഗളൂരു: ഐ.എസ് തീവ്രവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിന്റെ ഭാഗമായി ബംഗളൂരുവിലും പരിശോധന. പുലികേശി നഗറിൽ താമസിക്കുന്ന അലി അബ്ബാസിന്റെ വസതിയിലാണ് ശനിയാഴ്ച പുലർച്ച 5.30 മുതൽ പരിശോധന നടന്നത്. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ അറസ്റ്റ് നടന്നിരുന്നു. മുംബൈ സ്വദേശിയാണ് അലി അബ്ബാസ്. മുംബൈയിലും പരിശോധന നടന്നു.
കഴിഞ്ഞ മൂന്നുവർഷമായി ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പമാണ് അബ്ബാസ് പുലികേശി നഗറിൽ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണ്. പുലികേശി നഗറിൽ ക്ലിനിക്ക് നടത്തിവരുകയാണ്. അബ്ബാസിന്റെ വീട്ടിൽനിന്ന് മൊബൈൽഫോണും ലാപ്ടോപും മറ്റു രേഖകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ താമസമാക്കുന്നതിന് മുമ്പ് പുണെയിലായിരുന്നു അബ്ബാസ് കഴിഞ്ഞിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

