ടെമ്പോ ട്രാവലർ മോഷണം: മൂന്ന് പേർ അറസ്റ്റിൽ
text_fieldsപൊലീസ് കസ്റ്റഡിയിലെടുത്ത ടെമ്പോ ട്രാവലറും പ്രതികളും
മംഗളൂരു: നഗരത്തിൽ ഉർവ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുണ്ടികാൻ മേൽപാലത്തിനടുത്ത് നിർത്തിയിട്ട ടെമ്പോ ട്രാവലർ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെളഗാവി സ്വദേശികളായ വി.എൻ. ആരിഫുല്ല ഖാൻ(49), അമിത് ബാഹുബലി പഞ്ചോഡി(34), എസ്. സുരേന്ദ്ര കുമാർ (30) എന്നിവരാണ് അറസ്റ്റിലായത്.
വാഹനം ഈ മാസം 14ന് രാത്രി എട്ടരയോടെയാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു.15 നാണ് പരാതി ലഭിച്ചത്. ഇൻസ്പെക്ടർ ജി. ഭാരതിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ അന്വേഷണത്തിൽ വെള്ളിയാഴ്ച പ്രതികളെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച വാഹനം കസ്റ്റഡിയിലെടുത്തു.

