തേജസ് നേത്രപരിശോധന ക്യാമ്പ്
text_fieldsതേജസ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പിൽനിന്ന്
ബംഗളൂരു: തേജസ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചുഞ്ചുഗട്ട റോഡ് ആഞ്ജനേയ സ്വാമി ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മാനേജിങ് ട്രസ്റ്റി മധു കലമാനൂർ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റി ദീപ എസ്. മധു, കോനന കുണ്ട വാർഡ് മുൻ കോർപറേറ്റർ എം. ജയറാം, കോനനകുണ്ട പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സുബ്രമണ്യ, ബംഗളൂരു മലയാളി ഫോറം സെക്രട്ടറി ഷിബു ശിവദാസ്, മുൻ പ്രസിഡന്റ് അഡ്വ. മെന്റോ ഐസക്, അൾസൂർ ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, റോട്ടറി ഗ്രേയ്റ്റർ ജയനഗറിന്റെ വൈസ് പ്രസിഡന്റ് എം. മനോഹരൻ, സൗത്ത് ബംഗളൂരു മലയാളി അസോസിയേഷൻ പ്രസിഡന്റ് അലക്സ് ജോസഫ്, കർണാടക രക്ഷണ വേദി കെ. കോറമംഗല വാർഡ് പ്രസിഡന്റ് എം.എ. ബൈജു, കരുനാട് സേവകരു ശാന്തിനഗർ മണ്ഡലം പ്രസിഡന്റ് നാഗരാജ്, സുവർണ കർണാടക പ്രതിനിധികളായ മധു മോഹൻ, മെറ്റി ഗ്രേയ്സ്, രാധാകൃഷ്ൺ അടൂർ തുടങ്ങിയവർ സംസാരിച്ചു.
175ഓളം പേർ പങ്കെടുത്തു. 130 പേർക്ക് കണ്ണട വിതരണം ചെയ്തു. നാലാം തവണയാണ് നേത്രപരിശോധന സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാസം രക്തദാന ക്യാമ്പ് നടത്തിയിരുന്നു. ആർ.ടി നഗർ കോർണിയൽ ഒപ്റ്റിഷ്യനുമായി ചേർന്നാണ് ക്യാമ്പ് നടത്തിയത്. പി. ഗോപാലകൃഷ്ണൻ, ബി. മനോജ്, കെ. ജോയ്, എം.ഡി. അഭിരാമി, എം.ഡി. അഭിജിത്ത്, അമൽ, അശ്വതി, സുരേഷ്, എസ്. സുനിൽ കുമാർ, സി.ആർ. വൽസൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

