ടെക്ബൈറ്റ്സ് ഐ.ടി ക്വിസ്
text_fieldsബംഗളൂരു: എൻജിനീയറിങ് വിദ്യാർഥികൾക്കായി ബൈറ്റ്സുമായി ചേർന്ന് ടി.സി.എസ് സംഘടിപ്പിക്കുന്ന 16ാമത് ടി.സി.എസ് ടെക് ബൈറ്റ്സ് വാർഷിക ക്വിസ് മത്സരത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. കർണാടകയിലെ എൻജിനീയറിങ് കോളജുകളിൽ പഠിക്കുന്ന ബി.ഇ, ബി.ടെക് എല്ലാ സെമസ്റ്റർ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. സ്ഥാപനമേലധികാരികളുടെ അപേക്ഷ മാർച്ച് 16നകം manager@bites.org.in ൽ ലഭിക്കണം. മേഖലാതല മത്സരങ്ങൾ മംഗളൂരു (മാർച്ച് 18), മൈസൂരു (മാർച്ച് 20), കലബുറഗി (മാർച്ച് 25), ഹുബ്ബള്ളി (മാർച്ച് 27), തുമകൂരു (ഏപ്രിൽ രണ്ട്), ഏപ്രിൽ എട്ടിന് ബംഗളൂരു മേഖലാ മത്സരവും ഫൈനലും നടക്കും. വിജയികളാവുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 85,000 , 50,000 രൂപയുടെ സ്കോളർഷിപ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.bites.org.in.

