തേക്ക് തടി പിടികൂടി
text_fieldsപിടികൂടിയ തേക്കിൻ തടികൾ
മംഗളൂരു: കുടകിൽ നിന്ന് അനധികൃതമായി ലോറിയിൽ കടത്തിയ തേക്ക് തടികൾ വനം വകുപ്പ് പിടികൂടി. ഡ്രൈവർ നാപോക്ലു സ്വദേശി ബി.എം. സാജനെ(41) അറസ്റ്റ് ചെയ്തു.
സാമ്പാജെ ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെയാണ് മടിക്കേരി ഭാഗത്തുനിന്ന് എത്തിയ വാഹനത്തിൽ നിന്ന് 25 തടിക്കഷണം കണ്ടെത്തിയത്. അരി ചാക്കുകൾക്ക് കീഴിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ലോറിയിലുണ്ടായിരുന്ന വീരാജ്പേട്ട് സിദ്ധാപൂർ ഗ്രാമത്തിലെ അബ്ദുൽ അബ്ദുട്ടി ഒളിവിലാണെന്ന് അധികൃതർ അറിയിച്ചു.
മടിക്കേരി റീജനൽ, സബ് ഡിവിഷനുകളിലെ ഡെപ്യൂട്ടി കൺസർവേറ്ററുടെയും അസിസ്റ്റന്റ് കൺസർവേറ്ററുടെയും നേതൃത്വത്തിലാണ് പിടികൂടിയത്. സമ്പാജെ ഫോറസ്റ്റ് ഇൻവെസ്റ്റിഗേഷൻ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഓപറേഷനിൽ പങ്കെടുത്തു.
റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഡിന്നി ഡെച്ചമ്മ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സന്ദീപ് ഗൗഡ, ഫോറസ്റ്റ് ഗാർഡുകളായ ഡി. കാർത്തിക്, എസ്. നാഗരാജ്, സിദ്ധരാമ നടകർ, ഡ്രൈവർ ഭുവനേശ്വർ, രാജേഷ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

