അധ്യാപകരുടെ തടഞ്ഞുവെച്ച 19 മാസത്തെ ശമ്പളം നൽകണം
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: നാല് അധ്യാപകരുടെ 19 മാസമായി തടഞ്ഞുവെച്ച ശമ്പളം നൽകാൻ ഹൈകോടതി വിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചു. ബെലഗാവി ഹൈസ്കൂളിലെ നാല് അധ്യാപകരുടെ ശമ്പളം ഡിസംബർ നാലിനകം നൽകിയില്ലെങ്കിൽ ഹരജിക്കാർ ഓരോരുത്തർക്കും 25,000 രൂപ വീതം കോടതി ചെലവ് നൽകണമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു. ബെലഗാവി ചിക്കോടി ദേശ്ഭൂഷൺ ഹൈസ്കൂളിലെ അസിസ്റ്റന്റ് ടീച്ചർമാരായ അനിൽ, പൂജ, രാഹുൽ, ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ ജിനേന്ദ്ര എന്നിവർ നൽകിയ ഹരജിയിലാണ് നടപടി.
2023 മാർച്ച് 24നാണ് ഇവരെ നിയമിച്ചത്. 2024 മേയ് 16ന് സർക്കാർ യാതൊരു കാരണവുമറിയിക്കാതെ ഇവരുടെ ശമ്പളം തടഞ്ഞുവെക്കുകയായിരുന്നു. കേസ് നിലവിലിരിക്കെ വിദ്യാഭ്യാസ വകുപ്പ് അവരുടെ നിയമനം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചു. വേതനമില്ലാതെ ജോലി ചെയ്യുന്നത് ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 23 ന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

