അധ്യാപകർ അക്ഷരങ്ങളിലൂടെ പ്രപഞ്ചത്തെ ചലിപ്പിക്കുന്നു: പി.എം. അബ്ദുൽ ലത്തീഫ് ഹാജി
text_fieldsബംഗളൂരു: അക്ഷരങ്ങളിലൂടെ പ്രപഞ്ചത്തെ ചലിപ്പിക്കുകയും തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകുകയും ചെയ്യുന്ന അനുഗ്രഹീതമായ അധ്യാപനത്തിനായി ജീവിതത്തെ സമർപ്പിക്കപ്പെട്ടവരുമാണ് അധ്യാപകരെന്ന് മലബാർ മുസ്ലിം അസോസിയേഷൻ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി പറഞ്ഞു.
സംഘടനക്ക് കീഴിൽ മൈസൂർ റോഡിൽ പ്രവർത്തിക്കുന്ന ക്രസന്റ് സ്കൂളിൽ നടന്ന അധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിമാരായ ശംസുദ്ധീൻ കൂടാളി അധ്യക്ഷതയും സുബൈർ കായക്കൊടി അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. പ്രിൻസിപ്പൾ മുജാഹിദ് മുസ്തഫ ഖാൻ അധ്യാപക ദിന സന്ദേശം നൽകി.
മാനേജർ പി.എം. മുഹമ്മദ് മൗലവി, കബീർ ജയനഗർ, ടി.സി. ശബീർ, രാജ വേലു, സീബിഗുണ്ടപ്പ, റീത്ത ഫ്രാൻസിസ്, തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൾ അഫ്സർ പാഷ സ്വാഗതവും എൻ. ശ്വേത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

