Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ന് ദേ​ശീ​യ അ​ധ്യാ​പ​ക ദി​നം; മ​ഴ​യി​ൽ ത​ക​ർ​ന്ന ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ മ്യൂ​സി​യം അ​ട​ഞ്ഞു​ത​ന്നെ

text_fields
bookmark_border
ഇ​ന്ന് ദേ​ശീ​യ അ​ധ്യാ​പ​ക ദി​നം; മ​ഴ​യി​ൽ ത​ക​ർ​ന്ന ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ മ്യൂ​സി​യം അ​ട​ഞ്ഞു​ത​ന്നെ
cancel
camera_alt

ത​ക​ർ​ന്ന ബം​ഗ്ലാ​വ്, ഡോ.​ എ​സ്.​ രാ​ധാ​കൃ​ഷ്ണ​ൻ

മൈ​സൂ​രു: മു​ൻ രാ​ഷ്ട്ര​പ​തി​യും പ്ര​ശ​സ്ത ത​ത്ത്വ​ചി​ന്ത​ക​നു​മാ​യി​രു​ന്ന ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ന്റെ സ്മ​ര​ണ​യി​ൽ മൈ​സൂ​രു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള മ്യൂ​സി​യം കെ​ട്ടി​ടം ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് അ​ട​ഞ്ഞു കി​ട​ക്കു​ന്നു. ഈ ​വ​ർ​ഷം ജൂ​ണി​ൽ ക​ന​ത്ത മ​ഴ ആ​ഘാ​ത​മേ​ല്പി​ച്ച പൈ​തൃ​ക കെ​ട്ടി​ട ഭാ​ഗ​ങ്ങ​ൾ ന​ന്നാ​ക്കാ​ൻ പ​ണ​മി​ല്ലാ​തെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ക​ത്തി​ട​പാ​ടി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല.

മൈ​സൂ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത​ത്വ​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ 1918-1921 കാ​ല​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ താ​മ​സി​ച്ചി​രു​ന്ന സ​ര​സ്വ​തി​പു​ര​ത്തെ നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ബം​ഗ്ലാ​വാ​ണ് മൈ​സൂ​രു സ​ർ​വ​ക​ലാ​ശാ​ല ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ സെ​ന്റ​ർ ഫോ​ർ ഫി​ലോ​സ​ഫി ആ​ൻ​ഡ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​ർ എ​ന്ന സ്ഥാ​പ​ന​മാ​ക്കി​യ​ത്. ഇ​തി​നാ​യി 2016ൽ ​ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യി​രു​ന്നു. 1916ൽ ​സ​ർ​വ്വ​ക​ലാ​ശാ​ല സ്ഥാ​പി​ത​മാ​വും മു​മ്പേ​യു​ള്ള​താ​ണ് ഈ ​കെ​ട്ടി​ടം.

ബം​ഗ്ലാ​വി​ന്റെ ഇ​ട​തു​വ​ശ​ത്തെ ഒ​രു ഭാ​ഗം ത​ക​ർ​ന്നും ഉ​ൾ​ഭാ​ഗ​ത്തെ പ്ലാ​സ്റ്റ​ർ പ​ല​യി​ട​ത്തും അ​ട​ർ​ന്നു​വീ​ണും കി​ട​ക്കു​ക​യാ​ണ്. ഡോ. ​രാ​ധാ​കൃ​ഷ്ണ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ, പു​രാ​വ​സ്തു​ക്ക​ൾ, വ്യ​ക്തി​പ​ര​മാ​യ വ​സ്തു​ക്ക​ൾ, ര​ച​ന​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ച്ച മ്യൂ​സി​യ​മാ​യാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചു പോ​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ, ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ൾ, ഗ​വേ​ഷ​ണ പ​ണ്ഡി​ത​ന്മാ​ർ, സ​ന്ദ​ർ​ശ​ക​ർ എ​ന്നി​വ​ർ പ​തി​വാ​യി ഈ ​കേ​ന്ദ്രം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ത​ത്ത്വ​ചി​ന്ത​ക​നും രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​നു​മാ​യ മൗ​ലാ​നാ അ​ബു​ൽ ക​ലാം ആ​സാ​ദി​ന്റെ ശി​ല്പ​രൂ​പ​ത്തി​ന് പു​റ​മേ ഏ​ക​ദേ​ശം 2000 പു​സ്ത​ക​ങ്ങ​ളും മാ​സി​ക​ക​ളും ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teachers’ Day: Radhakrishnan Museum Closed
Next Story