‘തൊദൽനുടി’ അധ്യാപക അവാർഡ് വിതരണം എട്ടിന്
text_fieldsബംഗളൂരു: അധ്യാപകദിനാചരണത്തോടനുബന്ധിച്ച് ‘തൊദൽനുടി’ കുട്ടികളുടെ കന്നട സാഹിത്യ മാസിക നൽകുന്ന മികച്ച അധ്യാപകർക്കുള്ള ഈ വർഷത്തെ അവാർഡ് വിതരണം സെപ്റ്റംബർ എട്ടിന് നടക്കും.
വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ നടക്കുന്ന ചടങ്ങിൽ മുൻ രാഷ്ട്രപതിമാരായ ഡോ. എസ്. രാധാകൃഷ്ണന്റെയും ഡോ. വി.വി. ഗിരിയുടെയും പൗത്രനായ ഡോ. സുബ്രഹ്മണ്യം ശർമ അവാർഡ് സമ്മാനിക്കും.
കന്നട അധ്യാപികയായി 30 വർഷത്തോളം സേവനം അനുഷ്ഠിച്ച് കഴിഞ്ഞ മാസം വിരമിച്ച കോലാർ ജില്ലയിലെ ആർ. സരസ്വതിക്കാണ് ഇത്തവണത്തെ അവാർഡ്. തൊദൽനുടിയുടെ ചീഫ് എഡിറ്റർ ഡോ. സുഷ്മ ശങ്കർ അധ്യക്ഷത വഹിക്കും.
ലോക കേരളസഭ അംഗം സി. കുഞ്ഞപ്പൻ, സരസ്വതി എജുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് ബി. ശങ്കർ, ആർ. ശ്രീനിവാസ്, പ്രഫ. വി.എസ്. രാകേഷ് മുതലായവർ പങ്കെടുക്കും. 5001 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.