പി.ജി വിദ്യാര്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് സസ്പെൻഷൻ
text_fieldsബംഗളൂരു: പി.ജി വിദ്യാര്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടര്ന്ന് ശിവമൊഗ്ഗ മെഡിക്കല് കോളജിലെ (എസ്.ഐ.എം.എസ്) സര്ജറി വിഭാഗം അസി. പ്രഫ. ഡോ. അശ്വിന് ഹെബ്ബാറിനെ സസ്പെന്ഡ് ചെയ്തു. ഡോ. അശ്വിനും സഹപ്രവര്ത്തകരും വിദ്യാർഥികളും ഹോട്ടലില് ഡിന്നര് പാര്ട്ടിയില് പങ്കെടുത്തിരുന്നു.
പാർട്ടിക്കിടെ അശ്വിന് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. കോളജിലെ ഇന്റേണൽ കമ്മിറ്റിയിൽ ഇത് സംബന്ധിച്ച് വിദ്യാർഥിനി പരാതിപ്പെട്ടു. തുടര്ന്നു കോളജ് അധികൃതര് അശ്വിന് നോട്ടീസ് അയച്ച് ചോദ്യം ചെയ്യലിന് ഹാജരാകാന് നിര്ദേശിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല.
തുടര്ന്ന് വനിത സ്റ്റേഷനില് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അശ്വിനെ കോളജില്നിന്നും സസ്പെന്ഡ് ചെയ്തതായി ശിവമൊഗ്ഗ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സ് വൈസ് ചെയര്മാനും കര്ണാടക സര്ക്കാര് പ്രിൻസിപ്പല് സെക്രട്ടറിയുമായ മുഹമ്മദ് മുഹ്സിന് ഉത്തരവ് പുറപ്പെടുവിച്ചു.
മൂന്ന് വര്ഷംമുമ്പ് മറ്റൊരു വിദ്യാർഥിനിയെ പീഡിപ്പിച്ചു എന്ന കേസിലും പ്രതിയാണ് അശ്വിന്. ആരോപണ വിധേയനായ പ്രഫസറെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കറുത്ത റിബൺ അണിഞ്ഞു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

