Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightടി.സി.എസ് വേൾഡ് 10 കെ...

ടി.സി.എസ് വേൾഡ് 10 കെ ബംഗളൂരു ‘ഫിനിഷർ ടി-ഷർട്ട്’ അനാവരണം ചെയ്തു

text_fields
bookmark_border
ടി.സി.എസ് വേൾഡ് 10 കെ ബംഗളൂരു ‘ഫിനിഷർ ടി-ഷർട്ട്’ അനാവരണം ചെയ്തു
cancel

ബംഗളൂരു: ഏപ്രില്‍ 26 ന് നടക്കുന്ന ടി.സി.എസ് വേൾഡ് 10 കെ ബംഗളൂരുവിന്‍റെ ‘ഫിനിഷർ ടി-ഷർട്ട്’ അനാവരണം ഐ.ടി.സി വിന്‍ഡ് സറില്‍ നടന്ന ചടങ്ങില്‍ ഇന്ത്യൻ ഹോക്കി താരം ജർമൻപ്രീത് സിങ് നിര്‍വഹിച്ചു. ഓപൺ 10 കെ വിഭാഗത്തിൽ 1500 പേർക്കും ഈ ടി-ഷർട്ട് ലഭിക്കും. 35,000-ത്തിലധികം പേർ പങ്കെടുക്കും. എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻ പങ്കാളിയായി ചേരും. പങ്കെടുക്കുന്നവര്‍ക്കായി 'റണ്ണേഴ്‌സ് പാസ്‌പോർട്ട്' എന്ന പദ്ധതിയിലൂടെ വിമാന ടിക്കറ്റുകളിൽ 20 ശതമാനം വരെ ഇളവ് ലഭിക്കും.

2,10,000 യു.എസ് ഡോളറാണ് സമ്മാനത്തുക. ഉഗാണ്ടയുടെ ഹെർബർട്ട് കിബെറ്റ്, സാറാ ചെലങ്കാറ്റ് ഇന്ത്യയുടെ അഭിഷേക് പാൽ, സഞ്ജീവനി ജാദവ് എന്നിവര്‍ പങ്കെടുക്കും. കബ്ബണ്‍ റോഡില്‍ നടക്കുന്ന ഫ്ലാഗ്-ഓഫ് ചടങ്ങിൽ ലോക ചാമ്പ്യനും ഒളിമ്പിക് മെഡൽ ജേതാവുമായ ബ്ലാങ്ക വ്ലാസിക് മുഖ്യാതിഥിയാകുംഏപ്രിൽ 23 മുതൽ 25 വരെ വിറ്റൽ മല്യ റോഡിലെ സെന്‍റ് ജോസഫ്‌സ് ഇന്ത്യൻ ഹൈസ്‌കൂളിൽ എക്‌സ്‌പോ നടക്കും.

മത്സരാർത്ഥികൾക്ക് ബിബ് വിതരണം നടക്കും. പ്രോകാം ഇന്‍റർനാഷനല്‍ ജോയിന്‍റ് എം.ഡി. വിവേക് സിങ്, ടി.സി.എസ് കോർപ്പറേറ്റ് മാർക്കറ്റിങ് മേധാവി ബിലാത്ത് തോഗ്രാം, ഇന്ത്യൻ ആർമിയിലെ കർണാടക ആന്‍ഡ് കേരള സബ്-ഏരിയയിലെ ബ്രിഗേഡിയർ എം.ആർ. സുബോധ്, ബംഗളൂരു ടി.സി.എസ് റീജനൽ ഹെഡ് സുനിൽ ദേശ്പാണ്ഡെ, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് സൗത്ത് റീജിയണൽ ഹെഡ് പ്രശാന്ത് പ്രഭാകര, എ.എസ്.ഐ.സി.എസ്. അത്‌ലറ്റ് ജർമൻപ്രീത് സിങ്, എയർ ഇന്ത്യ എക്സ്പ്രസ് സൗത്ത് ഇന്ത്യ റീജനൽ സെയിൽസ് ഹെഡ് സച്ചിൻ രാമൻ, എ.എസ്.ഐ.സി.എസ്. ഇന്ത്യ മാർക്കറ്റിങ് സീനിയർ ഡയറക്ടർ സൗരഭ് ശർമ, കർണാടക അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി എ . രാജവേലു, യുനൈറ്റഡ് വേ ബംഗളൂരു പ്രോജക്ട് ലീഡ് മഗേഷ് സുബ്രഹ്മണ്യൻ എന്നിവര്‍ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmetro newsBanglore NewsTshirt
News Summary - TCS World 10K Bengaluru ‘Finisher T-Shirt’ unveiled
Next Story