ടി.സി.എസ് ബംഗളൂരു മാരത്തൺ ഇന്ന്
text_fieldsഞായറാഴ്ച ബംഗളൂരുവിൽ നടക്കുന്ന മാരത്തണിൽ പങ്കെടുക്കുന്ന ഇന്ത്യൻ മുൻനിര അത്ലറ്റുകൾ
ബംഗളൂരു: ടി.സി.എസ് വേൾഡ് 10 കിലോമീറ്റർ ബംഗളൂരു മാരത്തൺ പതിനാറാം പതിപ്പിന് ഞായറാഴ്ച തുടക്കമാവും. 28,000 പേർ പങ്കെടുക്കുന്ന മാരത്തൺ ഫീൽഡ് മാർഷൽ സാം മനേക് ഷാ ഗ്രൗണ്ടിൽനിന്ന് ആരംഭിക്കും. രാജേന്ദ്ര സിൻജി ആർമി ഓഫിസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് മാരത്തണിന് മുമ്പുള്ള പരിപാടികൾ നടക്കുക.
അൾസൂർ തടാകം, ചിന്നസ്വാമി സ്റ്റേഡിയം, ഹൈകോടതി, വിധാൻ സൗധ വഴി മാരത്തൺ റൂട്ട് കടന്നുപോകുന്നതിനാൽ ഈ ഭാഗങ്ങളിൽ രാവിലെ ഗതാഗത നിയന്ത്രണങ്ങളുണ്ടാകും. മാരത്തണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം പുലർച്ച 3.35 മുതൽ മെട്രോ ഓടിത്തുടങ്ങും. ലോകത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ വനിത റണ്ണർ കെനിയയിൽ നിന്നുള്ള ഇമ്മാകുലേറ്റ് അന്യാൻഗോ അക്കോൾ മാരത്തണിൽ അരങ്ങേറ്റം കുറിക്കും. കൂടെ കെനിയയിൽ നിന്നുള്ള മുൻ 3000 മീറ്റർ വേൾഡ് ചാമ്പ്യൻ ലില്യൻ കസൈറ്റ്, 2022ലെ വേൾഡ് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ 3000 മീറ്റർ ഗോൾഡ് മെഡൽ നേടിയ ഇത്യോപ്യയിൽ നിന്നുള്ള ലെംലെം ഹൈലു എന്നിവർ വനിത വിഭാഗത്തിലും കെനിയയിൽ നിന്നുള്ള പീറ്റർ മ്വാനികി, ബ്രാവിൻ കിപ്റ്റോ, ബ്രാവിൻ കിപ്രോപ് എന്നിവർ പുരുഷ വിഭാഗത്തിലും പങ്കെടുക്കും.
ഇന്ത്യൻ താരങ്ങളായ ഹർമൻജോത് സിങ്, സാവൻ ബർവാൾ, സഞ്ജീവനി ജാദവ്, തംഷി സിങ് തുടങ്ങിയവരും മാരത്തണിൽ പങ്കെടുക്കും. മാരത്തൺ സോണി ലൈവിലും സോണി സ്പോർട്സ് 1 ചാനൽ വഴിയും തത്സമയം കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

