ടി.സി.എസ്. 10 കെ സമാപിച്ചു
text_fieldsഗവർണര്‍ താവര്‍ ചന്ദ് ഗഹ്ലോട്ട്, എന്‍.എ. ഹാരിസ് എം.എല്‍.എ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ സമ്മാനവിതരണ ചടങ്ങില്‍
ബംഗളൂരു: ടി.സി.എസ്. 10 കെ 18 ആം പതിപ്പിന് സമാപനം. സാം മാനേക്ഷ പരേഡ് ഗ്രൌണ്ടില്‍ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങില്‍ ഗവര്‍ണ്ണര്‍ താവര്‍ ചന്ദ് ഗഹ്ലോട്ട്, എന്‍.എ. ഹാരിസ് എം.എല്‍.എ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പുരുഷ വിഭാഗത്തില്‍ ബുറുണ്ടി താരം റോഡ്രിഗ് ക്വിസേര ഒന്നാമതെത്തി 27 മിനിറ്റ് 31 സെക്കന്‍റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. നാല് വർഷം മുമ്പ് നിിക്കോളാസ് കിപ്‌കോറിർ സ്ഥാപിച്ച റെക്കോർഡാണ് ക്വിസേര മറികടന്നത്. ഉഗാണ്ടയുടെ ഹെർബർട്ട് കിബെറ്റ് രണ്ടാം സ്ഥാനവും കെനിയയുടെ ഗിൽബെർട്ട് കിപ്‌കോസ്‌ഗെ കിപ്‌രോട്ടിച്ച് മൂന്നാം സ്ഥാനവും നേടി. 34,000 യു.എസ് ഡോളറാണ് ക്വിസേരക്ക് ലഭിച്ച സമ്മാനത്തുക. വനിതാ വിഭാഗത്തില്‍ റുവാണ്ടയുടെ ഫ്ലോറൻസ് നിയോൺകുരു ആദ്യ 10 കെ ഓട്ടത്തിൽ കിരീടസ്വപ്നം പൂവണിഞ്ഞു. കെനിയയുടെ ബ്രെൻഡ ജെപ്ചിർചിർ ഇത്യോപ്യയുടെ ചാൽട്ടു ദിദ ദിരിബയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇന്ത്യൻ വിഭാഗത്തില്‍ സഞ്ജീവനി ആദ്യ സ്ഥാനം കരസ്ഥമാക്കി. സോണിയ, ഭാഗീരഥി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി.
ഇന്ത്യന്‍ പുരുഷ വിഭാഗത്തില്‍ ഹർമൻജ്യോത് സിങ് ഒന്നാമത്തെത്തി. ശൈലേഷ് കുശ്വാഹ , ദീപക് ഭട്ട് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 35,000-ത്തിലധികം പേരാണ് ഈ വർഷത്തെ ടി.സി.എസ് വേൾഡ് 10 കെ മത്സരത്തില്‍ പങ്കെടുത്തത്. ഇത്തവണത്തെ മത്സരങ്ങളില്‍ പങ്കെടുത്ത മത്സരാര്‍ഥികള്‍ കനത്ത ചൂടിനെ വകവെക്കാതെയാണ് മിന്നും നേട്ടം കൊയ്തത്. തണുത്ത കാലാവസ്ഥയില്‍ നിന്നും വന്നവര്‍ക്ക് ചൂട് വെല്ലുവിളിയയെങ്കിലും ഉള്ളിലെ പോരാട്ട വീര്യം കുറയാതെ മത്സരത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. പ്രതിഷേധത്തിന്‍റെ സ്വരങ്ങളായി ട്രംപിസവും എല്‍.പി.ജി പാചക വാതകവുമെല്ലാം മത്സരത്തില്‍ ഇടം പിടിച്ചു.
പ്രതിഷേധ സൂചകമായി ട്രംപും എല്‍.പി.ജിയും മത്സരത്തില്‍ ഇടം പിടിച്ചപ്പോള്‍
അജ്മീര്‍ സ്വദേശി അഭിഷേക് പ്രതിഷേധ സൂചകമായി എല്‍.പി.ജി സിലിണ്ടര്‍ കോസ്റ്റ്യൂം ആണ് ധരിച്ചത്. എല്ലാവരെയും ബാധിക്കുന്ന പ്രശ്നമായതിനാല്‍ ആണ് ഇത്തരം ഒരു വസ്ത്രധാരണം എന്നും രാവിലെ സ്ഥിരമായി വാങ്ങി കൊണ്ടിരുന്ന 10 രൂപയുടെ ഇഡ്ഡലിക്ക് വിലയിപ്പോള്‍ ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു സ്വദേശി സച്ചിതും പ്രേമും ആദ്യമായാണ് പങ്കെടുക്കുന്നത്. അവസാന നിമിഷത്തിലാണ് പ്രാക്ടീസ് നടത്തിയത്. അതോടെ ആത്മവിശ്വസം വര്‍ധിച്ചു. അടുത്ത വര്‍ഷം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കുമെന്ന്ഇരുവരും ഏക സ്വരത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

