Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടക നിയമസഭയിൽ...

കർണാടക നിയമസഭയിൽ നികുതി ഭേദഗതി ബിൽ പാസാക്കി

text_fields
bookmark_border
കർണാടക നിയമസഭയിൽ നികുതി ഭേദഗതി ബിൽ പാസാക്കി
cancel

ബംഗളൂരു: നികുതിദായകരുടെ മേലുള്ള നടപടിക്രമങ്ങളുടെ ഭാരവും നികുതിബാധ്യതയും കുറക്കുന്നത് ലക്ഷ്യമിട്ട് കർണാടക സർക്കാർ തൊഴിൽ, വ്യാപാരം, കോളിങുകൾ എന്നിവക്കുള്ള നികുതി (ഭേദഗതി) ബിൽ-2026 കർണാടക നിയമസഭ തിങ്കളാഴ്ച പാസാക്കി. പ്രൊഫഷണൽ നികുതി അടച്ചതിന് ശേഷം റിട്ടേൺ സമർപ്പിക്കേണ്ടതിന്റെ ആവശ്യകത നീക്കംചെയ്യുന്നതിനും നിലവിലുള്ള ഫ്ലാറ്റ് റേറ്റ് ഘടന നിലനിർത്തുന്നതിനുമാണ് ഭേദഗതി ലക്ഷ്യമിടുന്നതെന്ന് വ്യവസ്ഥകൾ വിശദീകരിച്ചുകൊണ്ട് സംസ്ഥാന റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ നിയമസഭയിൽ പറഞ്ഞു.

പ്രൊഫഷണൽ നികുതി 2500 രൂപ അടച്ചാൽ വീണ്ടും റിട്ടേൺ സമർപ്പിക്കേണ്ട ആവശ്യമില്ല. 2500 രൂപ ഏകീകൃത നിരക്കാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായി പ്രൊഫഷണൽ നികുതി നിർബന്ധമാണ്. 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികൾക്ക് വാർഷിക നികുതി പരിധി 2,500 രൂപയാണ്. വരുമാനം എത്രതന്നെയായാലും നൽകേണ്ട തുക 2500 രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നിശ്ചിത തുക അടച്ചിട്ടും നികുതിദായകർ മുമ്പ് റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ടായിരുന്നു. ഇത് സമയം പാഴാക്കുന്നതിനും ജനങ്ങളുടെ മേൽ അനാവശ്യമായ ഭാരം സൃഷ്ടിക്കുന്നതിനും കാരണമായിരുന്നതായും മന്ത്രി പറഞ്ഞു.

നിയമ വ്യവസ്ഥയെ ഇതിനകം അവതരിപ്പിച്ച സാങ്കേതിക മാറ്റങ്ങളുമായി യോജിപ്പിച്ചാണ് ഭേദഗതിയെന്ന് ഗൗഡ പറഞ്ഞു. മറ്റു ചില വിഭാഗങ്ങൾക്കും റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്നും ഇളവുകൾ നൽകിയതായും അദ്ദേഹം പറഞ്ഞു. മുതിർന്ന പൗരന്മാർ, സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നവർ, ഭിന്ന ശേഷിക്കാർ എന്നിവരെയും റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കി. ഭരണ നിർവഹണവും പൊതുജന സൗകര്യവും മെച്ചപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന നിയമസഭ പ്രതിപക്ഷ നേതാവ് ആർ അശോക ബില്ലിനെ സ്വാഗതം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka assemblyAmendment ActTax bill
News Summary - Tax Amendment Bill passed in Karnataka Assembly
Next Story